ഫെഡറർക്ക് തോൽവിയോടെ മടക്കം; വികാരനിർഭരം വിടവാങ്ങൽ

ചിത്രം :റോയിട്ടേഴ്സ്

ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്ക് തോല്‍വിയോടെ മടക്കം.  തന്‍റെ കരിയറിലെ അവസാന മല്‍സരത്തിനിറങ്ങിയ റോഡര്‍ ഫെഡറര്‍ക്ക് രണ്ട് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന അവസാന മല്‍സരത്തില്‍ ജയിക്കാനായില്ല.  ലേവര്‍കപ്പ് ടെന്നിസില്‍  ജാക് സോക് – ഫാന്‍സസ് തിയാഫോ സഖ്യമാണ് ഫെഡറര്‍ –നദാല്‍ സഖ്യത്തെ തോല്‍പിച്ചത്. സ്കോര്‍ 4–7, 6–7, 9–11. ജയപരാജയങ്ങള്‍ക്ക് സാക്ഷിയായി കോര്‍ട്ടിനപ്പുറം നിന്ന റാഫേല്‍ നദാലിനൊപ്പമായിരുന്നു ഫെഡറര്‍ അവസാന മല്‍സരത്തിനിറങ്ങിയത് ടീം യൂറോപ്പ് എന്ന പേരിലാണ് ഫെഡറര്‍ നദാല്‍ സഖ്യമിറങ്ങിയത്. ടീം വേള്‍ഡ് എന്ന പേരിലായിരുന്നു ജാക് സോക് – ഫാന്‍സസ് തിയാഫോ സഖ്യമിറങ്ങിയത്.