ഫ്ലോയിഡ് കൊല്ലപ്പെട്ടപ്പോൾ രാജ്യം ദുഃഖം പ്രകടിപ്പിച്ചിരുന്നു; ഓര്‍മിപ്പിച്ച് പഠാൻ

കർഷക പ്രക്ഷോഭത്തിന് അന്താരാഷ്ട്ര പിന്തുണ ലഭിക്കുന്നതിനെ അനുകൂലിച്ച് മുൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. അമേരിക്കയിലെ മിനസോട്ടയിൽ ജോർജ് ഫ്ലോയ്ഡ് വർണവെറിക്ക് ഇരയായി കൊല്ലപ്പെട്ടപ്പോൾ രാജ്യം ദുഃഖം പ്രകടിപ്പിച്ചിരുന്നുവെന്നും ചുമ്മാ പറഞ്ഞുവെന്നേയുള്ളൂവെന്നുമാണ് പഠാന്റെ ട്വീറ്റ്. 

പോപ് താരം റിഹാനയും മീന ഹാരിസും ഗ്രേറ്റയുമടക്കമുള്ളവർ ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തെ പിന്തുണച്ചത് വലിയ ചർച്ചയായതിന് പിന്നാലെയാണ് പഠാന്റെ ട്വീറ്റ്. അന്താരാഷ്ട്ര പിന്തുണ ഇന്ത്യയ്ക്ക് േവണ്ടെന്നും ആഭ്യന്തര കാര്യങ്ങളിൽ പുറത്ത് നിന്നുള്ളവർ ഇടപെടേണ്ട എന്നുമായിരുന്നു സച്ചിന്‍ ഇതിനോട് പ്രതികരിച്ചത്. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കി.

യുവതാരം ശുഭ്മാൻ ഗിൽ സമരത്തെ പരസ്യമായി പിന്തുണച്ചിരുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരിൽ പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റയ്ക്കെതിരെ ഡൽഹി പൊലീസ് കേസും രജിസ്റ്റർ ചെയ്തു. ഇതിനിടെയാണ് പഠാന്റെ ട്വീറ്റ്.