ആദ്യം കശ്മീര്‍; പിന്നെ ഇന്ത്യ മുഴുവനും കീഴടക്കുമെന്ന് അക്തർ; വിഡിയോ; രോഷം

ഇന്ത്യയിലും ധാരാളം ആരാധകരുള്ള ക്രിക്കറ്റ് താരമാണ് പാകിസ്താൻ മുൻ പേസർ ഷൊയബ് അക്തർ. എന്നാലിപ്പോൾ പുറത്തുവരുന്നത് അക്തർ ഇന്ത്യക്കെതിരെ നടത്തുന്ന പ്രസ്താവനയാണ്. മുമ്പ് അക്തർ നൽകിയ ഒരു അഭിമുഖത്തിലാണ് വിവാദ പരാമർശം. 

ഇന്ത്യക്കെതിരായ വിശുദ്ധ യുദ്ധമാണ് ഖസ്വ ഇ ഹിന്ദ് അർത്ഥമാക്കുന്നത്. 'നമ്മൾ ആദ്യം കശ്മീർ കീഴടക്കും. പിന്നെ ഇന്ത്യ മുഴുവനായി കീഴടക്കും. ഖസ്വാ ഇ ഹിന്ദ് നടക്കുമെന്ന് ഞങ്ങളുടെ ഗ്രന്ഥങ്ങളിൽ എഴുതിയിട്ടുണ്ട്. അറ്റോക്കിലെ നദി രക്തത്താൽ രണ്ട് തവണ ചുവപ്പ് നിറമാകും. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സൈന്യം അറ്റോക്ക് വരെ എത്തും. അതിനുശേഷം സേന, ഷമാൽ മഷ്‌റിക്കിൽ നിന്ന് ഉയരും, ഉസ്ബെക്കിസ്ഥാനിൽ നിന്ന് വ്യത്യസ്ത സംഘങ്ങൾ എത്തും. ഇത് ലാഹോർ വരെ നീണ്ടുനിന്ന ചരിത്രമേഖലയായ ഖൊറാസാനെ സൂചിപ്പിക്കുന്നു'. അക്തർ അഭിമുഖത്തിൽ പറയുന്നു. 

അക്തറിനെതിരെ വൻ വിമർശനമാണ് അദ്ദേഹത്തിന്റെ ഇന്ത്യൻ ആരാധകരിൽ നിന്ന് പോലും ഉയരുന്നത്. ഇന്ത്യക്കെതിരായി വിഷം തുപ്പരുതെന്നാണ് പലരും പ്രതികരിക്കുന്നത്.