ഒരുമ്പെട്ട് ഇന്ത്യൻ വനിതകൾ; പരാജയ രുചിയറിയാതെ ഫൈനലിൽ

ലോകകപ്പില്‍ ഓസ്ട്രേലിയയെ തോല്‍പിച്ച് തുടങ്ങിയ ഇന്ത്യ ഒരു മല്‍സരം പോലും പരാജയപ്പെടാതെയാണ്  ഗ്രൂപ്പ് ഘട്ടം കടന്നത്. മഴതടസപ്പെടുത്തിയതോടെ സെമിഫൈനല്‍ കളിക്കാതെ തന്നെ ഇന്ത്യ ഫൈനലിലുമെത്തി. 

ലോകകപ്പിന് ദിവസങ്ങള്‍ക്ക് മുമ്പുനടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റ് ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റ ഇന്ത്യ ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ ഓസ്ട്രേലിയയെ 17 റണ്‍സിന് തകര്‍ത്തു. പൂനം യാദവ് എന്ന സ്പിന്നര്‍ ഓസീസിനെ കറക്കിവീഴ്ത്തി മൂന്നുവിക്കറ്റ് വീഴ്ത്തിയ പൂനത്തിന്റെ മികവില്‍ രണ്ടാം മല്‍സരത്തില്‍ ബംഗ്ലദേശിനെ  18 റണ്‍സിന് മറികടന്നു.  അടുത്തത് കരുത്തരായ കീവീസ് . 36 പന്തില്‍ 46 റണ്‍സെടുത്ത ഷഫാലി വര്‍മ കളിയിലെ താരമായ മല്‍സരത്തില്‍ ഇന്ത്യന്‍ ജയം മൂന്നുറണ്‍സിന്. ഒപ്പം സെമിഫൈനല്‍ യോഗ്യതയും 

അവസാന ഗ്രൂപ് മല്‍സരത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 114 റണ്‍സ് വിജയലക്ഷ്യം  മൂന്നുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്ന് അജയ്യരായി സെമിയിലേയ്ക്ക്. ഐസിസിയുടെ വിചിത്ര നിയമം പുരുഷലോകകപ്പില്‍ ഇംഗ്ലണ്ടിനെ ചാംപ്യന്മ‍ാരാക്കിയെങ്കില്‍ വനിതലോകകപ്പില്‍ മറ്റൊരു നിയമം വിചിത്ര ഇംഗ്ലണ്ടിനെ ചതിച്ചു. മഴകാരണം ഇന്ത്യ – ഇംഗ്ലണ്ട് സെമിഫൈനല്‍ ഉപേക്ഷിച്ചതോെട ഗ്രൂപ് ചാംപ്യന്‍മാര്‍ എന്ന ആനുകൂല്യത്തില്‍ ഇന്ത്യ ഫൈനലിലേയ്ക്ക്.