നാടോടി കുടുംബത്തിലെ കുട്ടിക്ക് കായികമേളയിൽ നേട്ടം; വെള്ളിക്ക് സ്വർണത്തേക്കാൾ തിളക്കം

തെരുവിൽ പഴയ സാധനങ്ങൾ ശേഖരിച്ചും കൂലിപ്പണിയെടുത്തും  ജീവിക്കുന്ന കണ്ണൂരിലെ ഒരു നാടോടി  കുടുംബത്തിലെ കുട്ടിക്കാണ് ജൂനിയർ ആൺകുട്ടികളുടെ 5000 മീറ്ററിൽ വെള്ളി. പയ്യന്നൂർ കാങ്കോലിൽ താമസിക്കുന്ന മുത്തുരാജാണ് വെള്ളി നേടിയത്. ജാതി സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ കായിക താരമായ മൂത്ത മകന് ജോലി ലഭിക്കുന്നതിൽ തടസം നേരിടുന്നു എന്നതാണ് കുടുംബം നേരിടുന്ന പ്രതിസന്ധി. 

ഈ വെള്ളിക്ക് സ്വർണത്തേക്കാൾ തിളക്കമാണ്. മുത്തുവിന്റെ അച്ഛൻ ശേഖരന്റെ മുൻ തലമുറ തമിഴ്നാട് മധുരയിൽ നിന്നും ഇവിടേക്ക് എത്തിപ്പെട്ടതാണ്. 

ശേഖരനും ഭാര്യ വെള്ളയമ്മക്കും ആക്രിസാധനങ്ങൾ പെറുക്കലും കൂലിപ്പണിയുമാണ്. വീട്ടിൽ ശേഖരന്റെ ജേഷ്‌ഠന്മാരും മക്കളുമടക്കം ഇരുപതു പേരുണ്ട്. 

ആറു മക്കളിൽ നാലാമനാണ് മുത്തുരാജ്. മൂത്ത മകൻ ശിവ യൂണിവേഴ്‌സിറ്റി തലങ്ങളിൽ മികവ് കാട്ടി. ജാതി സർട്ടിഫിക്കറ്റു ഇല്ലാത്തതിനാൽ പട്ടാളജോളി ലഭിച്ചില്ലെന്ന് കുടുംബം പറയുന്നു.

മകൻ ഉയത്തിലെത്തുമെന്ന്  അമ്മക്ക് ഉറപ്പുണ്ട്. കണ്ണൂർ എളയാവൂർ സ്കൂളിലെ ഒമ്പതാം തരത്തിലാണ്‌ മുത്തുരാജ്. 

സൗത്ത് സോൺ 5000 മീറ്ററിൽ സ്വർണം നേടിയിരുന്നു.