ട്രാക്ക് കീഴടക്കി ശിഷ്യർ; അഭിമാനനിമിഷത്തിൽ ഗുരുക്കന്മാർ

പെൺകുട്ടികളുടെ 400 മീറ്ററിൽ ട്രാക്ക് കീഴടക്കി പി.ടി.ഉഷയുടെയും മേഴ്‌സികുട്ടന്റേയും ശിഷ്യകൾ. ഉഷ സ്കൂളിലെ അത്‌ലറ്റുകള്‍ രണ്ടു സ്വർണം അടക്കം 4 മെഡലുകളും മേഴ്‌സിക്കുട്ടന്‍ അക്കാദമി താരങ്ങൾ രണ്ടു മെഡലുകളും നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടു സ്വർണം നേടി തിരുവനന്തപുരം കരുത്തറിയിച്ചു.  

സബ് ജൂനിയർ പെൺകുട്ടികളിൽ മീറ്റ് റെക്കോർഡോടെ ഉഷ സ്കൂളിലെ ശാരിക ഫിനിഷിങ് ലൈൻ കിടന്നപ്പോൾ സഹതാരം മയൂഖ രണ്ടാമതെത്തി .ജൂനിയർ പെൺകുട്ടികളിലൂം ഉഷയുടെ കുട്ടികൾ മികവർത്തിച്ചു. എൽഗയെ വെള്ളിമെഡലിലേക്കു പിന്തള്ളി പ്രതിഭ ഒന്നാമതെത്തി .

ഉഷ സ്കൂൾ മത്സരിക്കാതിരുന്ന സീനിയർ പെൺകുട്ടികളിൽ മെർസിക്കുട്ടന്റെ കുട്ടികളുടെ ഊഴകുമായിരുന്നു . ട്രാക്കിലിറങ്ങിയ ഗൗരി നന്ദന സ്വർണവും സാന്ദ്ര വെള്ളിയും നേടി . ആൺകുട്ടികളിൽ ജൂനിയർ വിഭാഗത്തിൽ രാജു പോളിന്റെ ശിഷ്യൻ രാജയിലെ  എസ്‌ അക്ഷയ് പൊന്നണിഞ്ഞു . മനോരമ ക്ലബ് പുരസ്‌കാരം ലഭിച്ച പാലക്കാട് ഒളിമ്പിക് അക്കാദമിയിലെ എ രോഹിത് 400 മീറ്റർസീനിയർ വിഭാഗത്തിൽ ഒന്നാമനായി .