പോക്സോ പ്രതിയുടെ വീടിന് ആക്രമണം; കമ്പിവടിക്ക് തലയ്ക്കടിച്ചുവെന്ന് ഭാര്യ

കണ്ണൂരിൽ പോക്സോ കേസ് പ്രതിയുടെ വീടിന് നേരെ ആക്രമണം. പാല ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ ഹസന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തിയ ഒരു സംഘമാളുകൾ അക്രമം അഴിച്ചു വിടുകയായിരുന്നുവെന്നും കമ്പി വടി കൊണ്ട് തന്റെ തലയ്ക്കടിച്ചുവെന്നുമാണ് ഹസന്റെ ഭാര്യ സഫീറ പറയുന്നത്. ഹസനെതിരായ പരാതി രാഷ്ട്രീയപ്രേരിതമാണെന്നും അവർ ആരോപിച്ചു. സ്കൂളിലെ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. വിഡിയോ റിപ്പോർട്ട് കാണാം.  

Attack on pocso accused home, kannur