മ്യൂസിയം വളപ്പിലെ ലൈംഗികാതിക്രമ കേസിലും സന്തോഷ് പ്രതി; തിരിച്ചറിഞ്ഞ് യുവതി

മ്യൂസിയം പരിസരത്ത് സ്ത്രീയെ ലൈംഗികമായി അതിക്രമിച്ചത് കുറവൻകോണത്തെ വീട്ടിൽ കടന്നു കയറിയ പ്രതി സന്തോഷ് എന്ന് പരാതിക്കാരിയായ വനിതാ ഡോക്ടർ തിരിച്ചറിഞ്ഞു. മന്ത്രി റോഷി അഗസ്റ്റിന്റെ .പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരൻ നായരുടെ ഡ്രൈവറായ പ്രതിയെ സിസിടിവി ദൃശ്യങ്ങളാണ് കുടുക്കിയത്. തന്നെ ആക്രമിച്ചയാൾ സന്തോഷ് തന്നെയെന്ന് വനിത ഡോക്ടർ പറഞ്ഞു. പ്രതിയെ ഡ്രൈവർ സ്ഥാനത്തുനിന്ന് നീക്കിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. തന്റെ മേൽ കുറ്റം കെട്ടിവെയ്ക്കു കയാണെന്ന് പ്രതി സന്തോഷ് തെളിവെടുപ്പിനിടെ പറഞ്ഞു.

കുറവൻ കോണത്തെ വീട്ടിൽ അതിക്രമിച്ചു കയറിയ സന്തോഷ് തന്നെയാണ് തന്നെയും ഉപദ്രവിച്ചതെന്ന് രാവിലത്തെ തിരിച്ചറിയൽ പരേഡിലാണ് വനിതാ ഡോക്ടർ തിരിച്ചറിഞ്ഞത്. ഡോക്ടറെ കണ്ട് യാതൊരു ഭാവവും ഇല്ലാതെയാണ് പ്രതി നിന്നത്. സർക്കാർ കാർ ഉപയോഗിച്ച് പ്രതി നടത്തിയ കുറ്റകൃത്യങ്ങൾ കണ്ടെത്താനായത് സിസിടിവി പിന്തുടർന്നാണ്. ചൊവ്വാഴ്ച വൈകിട്ട് നന്തൻകോട് കാർ പാർക്ക് ചെയ്ത് പ്രതി ബുധനാഴ്ച പുലർച്ചെ  നാലു മണിക്കാണ് തിരികെയെത്തി കാർ എടുത്തത്. ലൈംഗിക അതിക്രമം നടക്കുമ്പോൾ മൊബൈൽ  മ്യൂസിയം പരിസരത്താണ്. പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറിനെ പുറത്താക്കാൻ മന്ത്രി നിർദേശം നൽകി.

ചോദ്യം ചെയ്യലിൽ പോലീസ് നോട് സഹകരിക്കാത്ത പ്രതി കുറവൻകോണത്തെ വീട്ടിൽ എത്തിച്ച  തെളിവെടുപ്പിലൂടെ തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചു. വനിതാ ഡോക്ടർ തിരിച്ചറിഞ്ഞതിനപ്പുറം  ശാസ്ത്രീയ വച്ചാണ് പ്രതിയെ  പോലീസ് കുടുക്കിയത്. പിടിക്കപ്പെടാതിരിക്കാൻ തല മൊട്ടയടിച്ചാണ് പ്രതി നടന്നത്.

Lady identified santhosh , Museum attack case