മെഡി. കോളജ് ജീവനക്കാരിയെ ഇടിവള കൊണ്ടിടിച്ചു; ബോധരഹിതയായി

tvm-medicalcollage
SHARE

എം.ആര്‍.ഐ സ്കാനിങ് സമയം നല്‍കിയില്ലെന്നു പറഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ജീവനക്കാരിക്ക് രോഗിയുടെ മര്‍ദനം. മുഖത്തേറ്റ ഇടിയില്‍ എല്ലു പൊട്ടി ബോധരഹിതയായ ആശുപത്രി വികസന സമിതി ജീവനക്കാരി ജയകുമാരിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ജയകുമാരിയെ ആക്രമിച്ച പൂവാര്‍ സ്വദേശി അനിലിനെ മെഡിക്കല്‍ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചയ്ക്ക് 12.20നായിരുന്നു സംഭവം. ഒ.പി ഡോക്ടറെ കണ്ട അനിലിനോട് എം.ആര്‍.ഐ സ്കാനിങ്ങിന് നിര്‍ദേശിച്ചു. സ്കാന്‍ ചെയ്യാന്‍ എത്തിയപ്പോള്‍ ഉടന്‍ പറ്റില്ലെന്നും ഡോക്ടര്‍ എമര്‍ജന്‍സി എന്ന് കുറിച്ചെങ്കിലേ പറ്റൂ എന്നും കൗണ്ടറിലിരുന്ന ജയകുമാരി പറഞ്ഞു. പ്രകോപിതനായ അനില്‍  ജയകുമാരിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. സെക്യൂരിറ്റിയും മറ്റ് ജീവനക്കാരും ചേര്‍ന്ന് അനിലിനെ തടഞ്ഞുവച്ച് മെഡിക്കല്‍ കോളജ് പൊലീസിനെ ഏല്‍പ്പിച്ചു.

Attack against Trivandrum medical collage staff

MORE IN BREAKING NEWS
SHOW MORE