'ഞാൻ വിരാട് കോലിയാണ്'; പന്ത് അടിച്ച് പറത്തി വാർണറുടെ മകൾ; വിഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്രിക്കറ്റ് താരങ്ങളാണ് വിരാട് കോലിയും ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറും. ആരാണ് കേമൻ എന്ന് ചോദിച്ചാൽ വാർണറുടെ മകൾ ഐവി മേ പറയും ഉത്തരമെന്നാണ് താരത്തിന്റെ  ആരാധകർ പറയുന്നത്. വാർണറുടെ ഭാര്യ പങ്കുവച്ച വിഡിയോയാണ് ആരാധകരെ ചിരിയിലാഴ്ത്തുന്നത്.

കളിക്കുമ്പോൾ വാർണർ എറിഞ്ഞുകൊടുത്ത പന്തിനെ നോക്കി ഞാൻ വിരാട് കോലിയാണെന്ന് ഉറക്കെ പറഞ്ഞാണ് കുഞ്ഞു മിടുക്കി അടിച്ചു പറത്തുന്നത്. വാർണറും ഭാര്യയും ഇത് കേട്ട് ചിരിക്കുന്നതും വിഡിയോയിൽ കേൾക്കാം.

'ഈ പെൺകുട്ടി കുറച്ചധികകാലം ഇന്ത്യയിലാണ് നിന്നത്. വിരാട് കോലിയാകാനാണ് അവൾക്കിഷ്ട'മെന്ന് പറഞ്ഞായിരുന്നു അവർ ട്വിറ്ററിൽ വിഡിയോ പങ്കുവച്ചത്.

ഐപിഎല്ലിൽ തകർപ്പൻ കളി പുറത്തെടുത്തിരുന്ന വാർണർക്ക് പക്ഷേ 2018  സീസൺ പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് നഷ്ടമായിരുന്നു.