ബാറ്റിങ്നിരയെക്കുറിച്ച് ആശങ്ക; സ്വന്തംശൈലി മതിയെന്ന് കോച്ച്

ഓസ്ട്രേലിയന്‍ ക്യാംപില്‍ ബാറ്റിങ് നിരയെക്കുറിച്ചാണ് ആശങ്ക. മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ സ്വന്തം ശൈലിയില്‍ ബാറ്റുചെയ്യണമെന്ന് പരിശീലന്‍ ജസ്റ്റിന്‍ ലാങ്കര്‍ ആവശ്യപ്പെട്ടു .

ഇന്ത്യയ്ക്കെതിരെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഒസീസിന് തിരിച്ചടിയായാത് ആദ്യ പത്തോവറിലെ കുറഞ്ഞ റണ്‍നിരക്കാണ് . പ്രധാന ബാറ്റ്സ്മാന്‍മാരായ സ്്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും അര്‍ധസെഞ്ചുറി നേടിയെങ്കിലു‍ം സ്ട്രൈക്ക് റേറ്റ് നൂറില്‍ താഴെയായിരുന്നു. രണ്ടുപേര്‍ക്കും മൂന്നക്കത്തിലെത്തി ടീമിെന മുന്നില്‍ നിന്ന് നയിക്കാനും കഴിഞ്ഞില്ല .ഇതേ ഓസ്ട്രേലിയ തന്നെയാണ് മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യ ഉയര്‍ത്തിയ 358 റണ്‍സ് വിജയലക്ഷ്യം മൊഹാലിയില്‍ മറികടന്നത് . പീറ്റര്‍ ഹാന്‍ഡ്സ്കോംപിന്റെ സെഞ്ചുറിയും ആഷ്ടന്‍ ടേണറുടെ അതിവേഗ അര്‍ധസെഞ്ചുറിയുമാണ് ജയമൊരുക്കിയത് . സമാനമായൊരു ഇന്നിങ്സ് ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ ഉണ്ടായില്ല. 

സ്വധസിദ്ധമായ ശൈലിയില്‍ നിന്ന് മാറി ബാറ്റുചെയ്യുന്ന വാര്‍ണറാണ് ഓസ്ട്രേലിയുടെ ആശങ്ക. ഇന്ത്യയ്ക്കെതിരെ 84 പന്തില്‍ നിന്ന് വാര്‍ണര്‍ നേടിയത് 56 റണ്‍സ് . 48 ഡോട്ട് ബോളുകള്‍ ഓസ്ട്രേലിയക്കേല്‍പ്പിച്ച ആഘാതം ചെറുതല്ല . ആദ്യ അറുപത് പന്തില്‍ 39ലും റണ്‍ നേടാന്‍ കഴിയാതിരുന്നത് പരാജയകാരണമായി ഓസ്ട്രേലിയന്‍ ക്യാംപ് കണക്കുകൂട്ടുന്നു . പാക്കിസ്ഥാനെതിരെ നാലാം മല്‍സരത്തിന്  സാഹചര്യം ആവശ്യപ്പെടുപോലുള്ള പ്രകടനം ഓസീസ് ബാറ്റ്സ്മാന്‍മാര്‍ കാഴ്ചവയ്ക്കണമെന്ന് ലാങ്കര്‍ മുന്നറിയിപ്പ് നല്‍കി .