വടികൾ പുഷ്പം പോലെ ചുഴറ്റി ഭാജിയുടെ അഭ്യാസം, ഇത് താൻടാ സിലംബം; വിഡിയോ

പന്ത് കയ്യിലെടുത്താൽ എതിരാളികളെ വട്ടംകറിക്കുന്ന ബോളറാണ് ചെന്നൈ സൂപ്പർകിങ്സ് താരം ഹർഭജൻ സിങ്. താരത്തിന്റെ ആയോധന കലയിലുള്ള കഴിവും വ്യക്തമാക്കുന്ന വിഡിയോ പുറത്തു വന്നിരിക്കുകയാണ്. തമിഴ് ആയോധന കലയായ സിലംബത്തിലെ ചില പ്രയോഗങ്ങളാണ് വിഡിയോയിൽ താരം പ്രകടിപ്പിക്കുന്നത്. നീളമുള്ള രണ്ട് വടികൾ കയ്യിലെടുത്ത് പുഷ്പം പോലെയാണ് ഭാജി ചുഴറ്റുന്നത്. ടീമിന്റെ ജഴ്സിയും മുണ്ടും ധരിച്ചാണ് അഭ്യാസം. കേരളത്തിൽ കളരിയോടു സാമ്യമുള്ള കലയാണ് സിലംബം. ഹർഭജന്റേയും ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റേയും ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് വി‍ഡിയോ പുറത്തു വിട്ടത്.