ക്രിക്കറ്റ് ക്രീസില്‍ നിന്ന് വെള്ളിത്തിരയിലേക്ക്; കാത്തിരിപ്പിൽ ആരാധകർ

ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് സിനിമയില്‍ നായകനാകുന്നു. മലയാളത്തിലടക്കം ഒരുങ്ങുന്ന ഫ്രണ്ട്ഷിപ്പെന്ന  സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ക്രിക്കറ്റ് ക്രീസില്‍ നിന്ന്  ടെര്‍ബനേറ്റര്‍ കോളിവുഡിന്റെ അരങ്ങിലേക്ക്. ഹര്‍ഭജന്‍ സിങിന്റെ  സിനിമയിലേക്കുള്ള കാല്‍വെപ്പാണ്  ഫ്രണ്ട്ഷിപ്പ്, തമിഴിനു പുറമെ 

തെലുങ്ക്,  മലയാളം കന്നഡ ഭാഷകളിലുമാണ്  ചിത്രം ഒരുങ്ങുന്നത്.ഹര്‍ഭജനൊപ്പം തെന്നിന്ത്യന്‍ താരം അര്‍ജുനും  ശ്രീലകന്‍ മാധ്യമ പ്രവര്‍ത്തക ലോസ്്്ലിയുമാണ് പ്രധാന വേഷത്തില്‍. സിയാന്റോ സ്റ്റുഡിയോയുടെ ബാനറിൽ ജെ പീ ആർ, സ്റ്റാലിൻ എന്നിവർ നിർമ്മിക്കുന്ന ചിത്രം   ജോൺപോൾ രാജ്, ഷാം സൂര്യ എന്നിവരാണ്. സംവിധാനം ചെയ്യുന്നത്. നേരത്തെ ഓഗസ്റ്റില്‍ റിലീസ്  പ്രഖ്യാപിച്ചിരുന്നെങ്കിലും ലോക്ക് ഡൗണ്‍മൂലം തിയേറ്റര്‍ റിലീസ് ഉണ്ടാകുമോയെന്നു വ്യക്തമല്ല.ഹര്‍ഭജനൊപ്പം തമിഴിലെ നിരവധി പ്രമുഖരും ചിത്രത്തിലുണ്ടെന്നാണ് സൂചന.

ഐ.പി.എല്ലില്‍  ചെന്നൈ സൂപ്പര്‍ കിങ്സിന്റെ  താരമായി തമിഴകത്തിന്റെ ഇഷ്ടം കൂടിയ  ഹര്‍ഭജനെ വെള്ളിത്തിരയില്‍  കാണാന്‍ കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.