ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ നായകൻ വിരാട് കോഹ്ലി. 935 റേറ്റിംഗ് പോയന്റുമായാണ് കോഹ്ലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 910 റേറ്റിംഗ് പോയന്റുള്ള മുന്‍ ഓസീസ് നായകന് സ്റ്റീവ് സ്മിത്താണ് രണ്ടാം സ്ഥാനത്ത്. കോഹ്ലിയെക്കൂടാതെ ആറാം സ്ഥാനത്തുള്ള ചേതേശ്വര്‍ പൂജാരയാണ് ആദ്യ പത്തിലെ മറ്റൊരു ഇന്ത്യന്‍ സാന്നിധ്യം. വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ 19-ാം സ്ഥാനത്താണ്.
ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദ തന്നെയാണ് ഒന്നാമത്. ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്ഡേഴ്സസണ് രണ്ടാം സ്ഥാനത്തുണ്ട്. അഞ്ചാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയും ഏഴാം സ്ഥാനത്തുള്ള രവിചന്ദ്ര അശ്വിനുമാണ് ആദ്യ പത്തിലെ ഇന്ത്യന്‍ സാന്നിധ്യങ്ങള്‍. ടീം ഇന്ത്യ തന്നെയാണ് ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത്. ഏകദിന, ട്വന്റി ട്വന്റി റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് ഉണ്ട്.
ഏകദിന ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യൻ താരം ജസ്പ്രീത് ബുംറയാണ് ഒന്നാം സ്ഥാനത്ത്. കുൽദീപ് യാദവ് മൂന്നാം സ്ഥാനത്തും, യുസ്വേന്ദ്ര ചഹൽ അഞ്ചാം സ്ഥാനത്തുമാണ്.