കായികമേള; കുതിച്ച് കോതമംഗലം സ്കൂളുകൾ; എറണാകുളം മുന്നിൽ

സ്കൂൾ കായികമേളയിൽ പാതി ഇനങ്ങൾ പുർത്തിയായപ്പോൾ കോതമംഗലം സ്കൂളുകളുടെ കരുത്തിൽ എറണാകുളം കുതിക്കുന്നു. എറണാകുളം 115 പോയിന്റ് നേടിയപ്പോൾ 90 പോയന്റാണ് രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന്. എറണാകുളത്തിന്റെ ആദർശ് ഗോപിയും തിരുവനന്തപുരത്തിന്റെ സൽമാൻ ഫാറൂഖും നേടിയ ഇരട്ട സ്വർണമായിരുന്നു ഇന്നത്തെ ശ്രദ്ധേയ പ്രകടനങ്ങള്‍. വേഗക്കാരെ നിശ്ചയിക്കുന്ന ഫൈനലുകൾ അൽപസമയത്തിനകം തുടങ്ങും.

1500 മീറ്ററിൽ മാർ ബേസിലിന്റെ ആദർശ് ഗോപിയുടെ ഇരട്ട സ്വർണ പ്രകടനർത്താടെ സ്വർണ വേട്ട തുടങ്ങിയ എറണാകുളം ഇന്ന് പൂർത്തിയായ 15 ഇനത്തിൽ 5ലും ഒന്നാമതെത്തി. ജൂനിയർ പെൺകുട്ടികളുടെ ഷോട് പുടിൽ മാതിരപ്പള്ളി സകൂ ളി ലെ കെ സി യ മറിയം ബെന്നി ,  ലോങ്ങ് ജംപിൽ  അനു മാത്യു , മുഹമ്മദ് ഷാഹിദൂർ എന്നിവരാണ്ട് ചാംപ്യൻ ജില്ലയ്ക്കായി സ്വർണം കൊയ്തവർ...

കല്ലടി സ്കൂളിലെ ആർ. ഗ്രീലക്ഷമി നേടിയ പോൾ വാൾട്ടിലെ തടക്കം അഞ്ച് സ്വർണം പാലക്കാടും നേടി. നടത്തത്തിൽ സീനിയർ പെൺകുട്ടികളിൽ എ ഭിവ്യയും ജൂനിയർ ആൺകുട്ടികളിൽ മിഥുൻ കൃഷ്ണയും ജൂനിയർ പെൺകുട്ടികളുടെ 1500 മീറ്ററിൽ സി.ചാന്ദിനിയും പാലക്കാടൻ കുതിപ്പിന് കരുത്തേകി.

സീനിയർ ആൺകുട്ടികളുടെ ഹൈജംപിൽ  അലൻ ജോസിലൂടെ ഇടുക്കിയും(815) സീനിയർ ആൺകുട്ടികളുടെ നടത്തത്തിൽ മുഹമ്മദ് അഫ്ഷ നിലൂടെ (1691)കണ്ണൂരും സ്വർണ പട്ടികയിൽ ഇടം പിടിച്ചു.