ബ്ലാസ്റ്റേഴ്സ് ഇപ്പോഴാണ് ശരിക്കും 'കേരള' ബ്ലാസ്റ്റേഴ്സ് ആയത്; ടീമിൽ 11 മലയാളികൾ

കൊച്ചിയില്‍ നടക്കുന്ന ലാലിഗ വേൾഡ്  ടൂർണമെന്റിനായുള്ള 31 അംഗ ടീമിനെ കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. 31 അംഗ ടീമില്‍ 11 മലയാളികളാണുള്ളത്. മലയാളികളെ മാത്രം ഇറക്കി കളിച്ചാലും അസ്സലൊരു ടീമായി മാറാന്‍ സാധിക്കും ഇത്തവണത്തെ ബ്ലാസ്റ്റേഴ്‌സിന്.സി.കെ. വിനീത്, അനസ് എടത്തൊടിക, സക്കീർ മുണ്ടംപറമ്പ ഉൾപ്പെടെ 11 മലയാളികളാണ് ടീമിലുള്ളത്. ജൂലൈ 24ന് ആരംഭിക്കുന്ന ടൂർണമെന്റിലെ ആദ്യ മൽസരം ബ്ലാസ്റ്റേഴ്സും മെൽബൺ സിറ്റി എഫ്സിയും തമ്മിലാണ്. സ്പാനിഷ് ടീം ജിറോണ എഫ്സിയും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.

കൊച്ചി ജവഹർ ലാൽ നെഹ്റു സ്റ്റേഡിയമാണ് വേദി. ഐഎസ്എൽ പുതിയ സീസണ് മുന്നോടിയായാണ് ബ്ലാസ്റ്റേഴ്സ് രാജ്യാന്തര ടൂർണമെന്റ് കളിക്കാൻ ഒരുങ്ങുന്നത്. അതേസമയം, കഴിഞ്ഞ വർഷം ടീമിലുണ്ടായിരുന്ന ഇയാൻ ഹ്യൂം, വെസ് ബ്രൗൺ, ദിമിറ്റർ ബെർബറ്റോവ്, റിനോ ആന്റോ തുടങ്ങിയവർ ഇക്കുറി ടീമിലില്ല.

ബ്ലാസ്റ്റേഴ്സ് ടീം

ഗോൾ കീപ്പർ: നവീൻ കുമാർ, ധീരജ് സിങ്, സുജിത് ശശികുമാർ.

പ്രതിരോധനിര: നെമാന്യ ലാകിക് പെസിച്ച്, സിറിൽ കാലി, ലാൽ റുവാത്താര, സന്ദേശ് ജിങ്കാന്‍, അനസ് എടത്തൊടിക, അബ്ദുൽ ഹക്കു, പ്രിതംകുമാർ സിങ്, ലാൽ തകിമ, മൊഹമദ് റാക്കിപ്, ജിഷ്ണു ബാലകൃഷ്ണന്‍.

മധ്യനിര: കറേജ് പെക്കൂസൺ, കെസിറോൺ കിസിറ്റോ, സക്കീർ മുണ്ടംപറമ്പ, സഹ8ൽ അബ്ദു സമദ്, ദീപേന്ദ്ര സിങ് നേഗി, സുരാജ് റാവത്ത്, കെ. പ്രശാന്ത്, ഹോലിചരൺ നർസാരി, ലോകൻ മീറ്റെ, ഋഷിദത്ത് ശശികുമാർ, പ്രഗ്യാൻ സുന്ദർ ഗൊഗോയ്.

മുന്നേറ്റനിര: സി.കെ. വിനീത്, സ്ലാവിസ സ്റ്റൊജാനോവിക്, മാതേജ് പൊപ്‍ലാറ്റ്നിക്, സിമിൻലൻ ദൊംഗൽ, ഷയ്ബൊർലാങ് ഖർപൻ, വി.കെ. അഫ്ദാൽ, എം.എസ്. ജിതിൻ.