'വണക്കം വിനീത്'; ചെന്നൈ ജഴ്സിയിൽ തമിഴ് പറഞ്ഞ് താരം; വിഡിയോ

കേരള ബ്ലാസ്റ്റേഴ്സ് മുൻ താരം സി കെ വിനീത് ഇനി ചെന്നൈയിൻ എഫ്‌ സിയിൽ. താരത്തെ സ്വാഗതം ചെയ്ത് ചെന്നൈയിൻ എഫ് സി ഫെയ്സ്ബുക്കിൽ വിഡിയോ പങ്കുവെച്ചു. വണക്കം വിനീത് എന്ന ഹാഷ് ടാഗിലാണ് വിഡിയോ.

വിഡിയോയിൽ ആരാധകർക്കായി തമിഴ് പറഞ്ഞാണ് വിനീത് എത്തുന്നത്. ചെന്നൈയിലെത്തിയ വിവരം വിനീതും ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനും ആരാധകർക്കും വിനീത് നന്ദി പറഞ്ഞു. ഇനി ശേഷിക്കുന്ന ആറ് മത്സരങ്ങളിലും എഎഫ്സി കപ്പിലും സൂപ്പർ കപ്പിലും വിനീത് ചെന്നൈ ജഴ്സിയില്‍ കളത്തിലിറങ്ങും. 

സീസണിലുടനീളം ബ്ലാസ്റ്റേഴ്സ് മോശം പ്രകടനമാണ് കാഴ്ച വെച്ചത്. ആദ്യമത്സരം ജയിച്ച ബ്ലാസ്റ്റേഴ്സ് പിന്നീട് ഒരു കളിയിൽ പോലും ജയിച്ചില്ല. സന്ദേശ് ജിങ്കനും അനസ് എടത്തൊടികയും ക്ലബ്ബിൽ തുടരും.