കെവിനെ കൊന്നത് ജാതിയും മതവും തന്നെ; രാഷ്ട്രീയമല്ല: സി.കെ.വിനീത്

കെവിന്റെ കൊലപാതകത്തിന്റെ യഥാർഥ കാരണം മാധ്യമങ്ങൾ പറയണമെന്ന് ഫുട്ബോൾ താരം സി.കെ.വിനീത്. കെവിനെ കൊന്നത് ബ്യൂറോക്രസിയോ രാഷ്ട്രീയമോ ആണെന്നു പറയുമ്പോൾ അതിന്റെ യഥാർഥ കാരണത്തിൽ നിന്ന്  മാധ്യമങ്ങൾ വഴുതിപ്പോകുകയാണ്. ജാതിയും മതവും തന്നെയാണ് ഇൗ കൊലപാതകത്തിന് കാരണമായത്. എന്നാൽ അത് പറയാൻ മാധ്യമങ്ങൾ മടി കാട്ടുകയാണ്. 

എഴുതുന്നവരും പറയുന്നവരും കെവിൻ ജാതി വിദ്വേഷത്തിന്റെ ഇരയാണെന്ന് പറയുന്നില്ല, അതിന്റെ പ്രാധാന്യവും മനസിലാക്കുന്നില്ല. അത് ആരെങ്കിലും പറഞ്ഞേ തീരൂ. കെവിന്റെ കുടുംബത്തിന്റെ അവസ്ഥയോ ദു:ഖമോ സങ്കൽപിക്കാൻ പോലും കഴിയുന്നില്ല. അവർക്ക് ഇതിനെ തരണം ചെയ്യാൻ കഴിയട്ടെ. കയ്യിൽ അഴിമതിയുടെ കറ പുരളാത്തവർ ഇപ്പോൾ രംഗത്തിറങ്ങണം. കെവിൻ സ്നേഹിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും സികെ വിനീത് ഫെയ്സ്ബുക്ക് കുറിപ്പിൽ പറ‍ഞ്ഞു.