ആദ്യ ലോകകപ്പ് അരങ്ങേറ്റം; അണപ്പൊട്ടിയ ദേശീയത, വിഡിയോ

ഒരു രാജ്യത്തിന്റെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷയുമാണ് ആ കളിക്കളത്തില്‍ ഉരുളുന്നത് എന്ന് ഫുട്ബോള്‍ ആരാധകര്‍ പറയാറുണ്ട്. അത്തരത്തിലൊരു ആവേശത്തിന് അടിവരയിടുന്ന ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ബെല്‍ജിയത്തിനെതിരെ പാനമ കളിച്ച ദിവസത്തെ ദൃശ്യങ്ങളാണിത്. പാനമയുടെ ആദ്യ ലോകകപ്പ് മത്സരം.  സോചിയിലെ ഫിഷ്‌ട് സ്റ്റേഡിയത്തില്‍ പാനമയുടെ ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ മൈതാനത്തും ഗ്യാലറിയിലും വികാരമടക്കാനാവാതെ കളിക്കാര്‍ വിതുമ്പി.

റഷ്യയിലുളളതിനേക്കാള്‍ പതിന്മടങ്ങായിരുന്നു നാട്ടിലെ ആവേശം. പാനമ സിറ്റിയില്‍ ആര്‍പിസി ടെലിവിഷന്‍റെ സ്റ്റുഡിയോയില്‍ വാര്‍ത്താവതാരകരുടെ സന്തോഷം അണപ്പൊട്ടി. കളിക്കളത്തില്‍ ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ സ്റ്റുഡിയോയില്‍ അവര്‍ തല്‍സമയം ആഘോഷമാക്കി. പരസ്പരം കെട്ടിപ്പുണര്‍ന്ന് രാജ്യത്തിന്റെ അടങ്ങാത്ത ആവേശത്തില്‍ പങ്കുചേര്‍ന്നു. ഇൗ വിഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്.