കോഴിക്കോട്ടെ വേറിട്ട ഫുട്ബോൾ ചരിത്രം

ഫുട്ബോള്‍ ആരാധനയിലൂടെ രാഷ്ട്രീയ വിജയം കൊയ്ത ഒരു ചരിത്രം കൂടിയുണ്ട് കോഴിക്കോടിന്. സ്വന്തം പേരു തന്നെ ഇഷ്ട ടീമിനു വേണ്ടി സമര്‍പ്പിച്ച ബ്രസീലിയയ്ക്ക് 2010 ലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാനായത് ഫുട്ബോള്‍ ആരാധന കാരണമാണ്. ആരാധന മൂത്ത് പുതുതായി തുടങ്ങിയ കടയ്ക്ക് ബ്രസീസ് ഫ്യൂഷന്‍ എന്നു പേരിട്ട ബ്രസീലിയ,  ഇഷ്ട ടീമിന്‍റെ ആദ്യ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ്.   

ലോകകപ്പ് എത്തിയാല്‍ കോഴിക്കോട്ടെ പെരിങ്ങളത്തുള്ള ബൈത്തുല്‍ നൂര്‍ എന്ന ഈ വീട് ഇതുപോലെയാണ്. വാശിയും വക്കാണവുമെല്ലാം മൂക്കും. എല്ലാം ഇഷ്ട ടീമിന്‍റെ പേരു പറഞ്ഞാകും. ഇതിനിടയില്‍ സ്വന്തം പേരു തന്നെ പടച്ചട്ടയാക്കി ഇഷ്ട ടീമായ ബ്രസീലിനു വേണ്ടി വാദിക്കുകയാണ് ബ്രസീലിയ.  ഈ പേരു ലഭിച്ചതിന് പിന്നിലും രസകരമായ ഒരു കഥയുണ്ട്. നഗരസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കാരണവും ഈ പേരു  തന്നെ. 2010 ലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹോളണ്ടിനോട് തോറ്റ് ബ്രസീല്‍ പുറത്തായതിന് മൂന്നു മാസങ്ങള്‍ക്ക് ശേഷമായിരുന്നു തിരഞ്ഞെടുപ്പ്. 

ഏറ്റവുമൊടുവില്‍ കഴിഞ്ഞയാഴ്ച്ച തുടങ്ങിയ പുതിയ കടയ്ക്കിട്ട പേര് ബ്രസീസ് ഫ്യൂഷന്‍ എന്നാണ്. ഇഷ്ട ടീം ആദ്യ പോരാട്ടത്തിനിറങ്ങുമ്പോള്‍ പ്രതീക്ഷകളേറെയാണ് ഈ ആരാധികയ്ക്ക്.