കരുത്തന്മാരുടെ നീണ്ട പട്ടികയുണ്ടെങ്കിലും ചുണ്ടിനും കപ്പിനുമിടയില്‍ എന്നും നഷ്ടപ്പെടാന്‍ വിധിക്കപ്പെട്ടവരെന്ന പഴി ഇപ്പോഴും ബെംഗളൂരു പടയ്ക്ക് ബാക്കിയാണ്. പക്ഷേ ഇന്നലെ വിസ്മയ പ്രകടനമാണ് ബെംഗളൂരു പഞ്ചാബിനെതിരെ പുറത്തെടുത്തത്. വെറും 88 റണ്‍സിന് പഞ്ചാബിനെ അവര്‍ കൂടാരംകയറ്റി.
26 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചാണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍. ബെംഗളൂരുവിന്റെ ബൗളിങ് മികവിലാണ് ഇത്ര ചെറിയ സ്കോറില്‍ പഞ്ചാബിനെ ഒതുക്കാന്‍ കഴിഞ്ഞത്. പഞ്ചാബ് നിരയില്‍ രണ്ടുപേരാണ് റണ്‍സൊന്നും എടുക്കാതെ പുറത്തായത്. നായകന് ആര്. അശ്വിന് ഗോള്‍ഡന്‍ ഡക്കാവുകയായിരുന്നു. അശ്വിനു പിന്നാലെ ആല്ഡ്രൂ ടൈയും റണ്‍സൊന്നുമെടുക്കാതെ മൈതാനം വിട്ടു.
21 റണ്‍സെടുത്ത രാഹുലിന്റെയും 18 റണ്‍സെടുത്ത ഗെയ്ലിന്റെയും വിക്കറ്റുകള്‍ വീഴ്ത്തി ഉമേശ് യാദവ് പഞ്ചാബിന് വരാനിരിക്കുന്ന വമ്പന്തോല്വിയുടെ സൂചനനല്‍കി. തൊട്ടു പിന്നാലെ മലയാളിതാരം കരുണ്‍ നായരെ മൊഹമ്മദ് സിറാജും സ്റ്റോയിന്‍സിനെ ചാഹലും മടക്കി. പിന്നീടങ്ങോട്ട് പഞ്ചാബിന്റെ കരുത്തന്പ്പട ചീട്ട്കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. ഫിഞ്ചും രാഹുലും ഗെയ്ലും മാത്രമാണ് പഞ്ചാബ് നിരയില്‍ രണ്ടക്കം കണ്ടത്.