മെസി മിടുക്കന്‍, പക്ഷെ മറഡോണയോളം വരില്ല:ബാറ്റിസ്റ്റ്യൂട്ട

മെസിയോ മറഡോണയോ കേമന്‍ എന്ന ചോദ്യം ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ ഉയരാന്‍ തുടങ്ങിയിട്ട് നാളേറെയായി. അനുകൂലിച്ചും പ്രതികൂലിച്ചുള്ള വാദപ്രതിവാദികങ്ങള്‍ ഇന്നും തുടരുന്നു. 

ലോകകപ്പ് പടിവാതിക്കലില്‍ എത്തിനില്‍ക്കെ ഇത്തരം ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. മുന്‍ അര്‍ജന്റീനന്‍ താരം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയാണ് ഇത്തവണ താരതമ്യവുമായി എത്തിയിരിക്കുന്നത്. മെസിയുടെ മികവ് മറഡോണയോളം വരില്ലെന്നാണ് താരത്തിന്റെ അഭിപ്രായം. സാങ്കേതികമായി മെസി ചില മേഖലകളില്‍ മറഡോണയേക്കാള്‍ മികവ് പുലര്‍ത്തുന്നുണ്ട്. എന്നാല്‍ മറഡോണയേക്കാള്‍ വലിയ പ്രതിഭാസമെന്നു പറയാനാവില്ല. സ്റ്റേഡിയത്തെ മുഴുവന്‍ പിടിച്ചു കുലുക്കാന്‍ പോന്ന കളിയാണ് മറഡോണയുടേത്. ഗാലറി ഒന്നാകെ ആരവം മുഴക്കും. അപൂര്‍വങ്ങളില്‍ അപൂര്‍വമായ പ്രതിഭാസം തന്നെയായിരുന്നു ആ കളിക്കാരനെന്നും ബാറ്റി അഭിപ്രായപ്പട്ടു.