വിവാഹിതയും അമ്മയുമെന്ന കാര്യം മറച്ചുവെച്ചു; ഭാര്യക്കെതിരെ ഷമിയുടെ ബൗണ്‍സര്‍

Mohammed Shami, Hasin Jahan,Sheikh Saifuddin Ex Husband of Hasin Jahan

അഞ്ചുവർഷം നീണ്ടു നിന്ന പ്രണയത്തിനു ശേഷമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചിയർഗേളും മോഡലുമായി ഹസിൻ ജഹാനെ 2014 ൽ ക്രിക്കറ്റ് താരം ഷമി വിവാഹം കഴിക്കുന്നത്. 2014 ൽ വിവാഹിതയാകുമ്പോൾ വിവാഹമോചിതയും രണ്ട് പെൺകുട്ടികളുടെ അമ്മയുമായിരുന്നു ഹസിൻ ജഹാൻ. എന്നാൽ ഹസിൻ ജഹാന്റെ ആദ്യ വിവാഹത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും ഇക്കാര്യങ്ങൾ തന്നിൽ നിന്ന് ബോധപൂർവ്വം ഹസിൻ ജഹാൻ മറച്ചുവെച്ചതായും മുഹമ്മദ് ഷമി ആരോപിച്ചു. 

ഹസിൻ ജഹാൻ എന്നോട് കളവാണ് പറഞ്ഞിരുന്നത്. ഹസിൻ ജഹാന്റെ ആദ്യ ഭർത്താവ് ഷെയ്ക് സെയ്ഫുദീനെ കുറിച്ചോ ആ ബന്ധത്തിലുളള രണ്ട് പെൺമക്കളോ കുറിച്ചോ എനിക്ക് അറിവുണ്ടായിരുന്നില്ല. ഹസിൻ ജഹാന്റെ മക്കളെ സഹോദരിയുടെ മക്കൾ എന്ന നിലയിലാണ് തന്നെ പരിചയപ്പെടുത്തിയിരുന്നതെന്നും ഷമി പറഞ്ഞു. 2010 ൽ വിവാഹം ബന്ധം വേർപ്പെടുത്തിയ കാലം മുതൽ ഈ രണ്ട് പെൺകുട്ടികളും ഹസിൻ ജഹാന്റെ ആദ്യ ഭർത്താവിനൊപ്പമാണ് താമസം. വിവാഹത്തിനു ശേഷമാണ് തന്റെ ഭാര്യ മുൻപ് വിവാഹിതയാണെന്നും ആ ബന്ധത്തിൽ രണ്ട് പെൺകുട്ടികൾ ഉണ്ടെന്നും താൻ അറിഞ്ഞതെന്നും ഷമി പറഞ്ഞു. 2002 ലായിരുന്നു ഹസിൻ ജഹാന്റെ ആദ്യ വിവാഹം. 2003 ൽ മൂത്തമകളും 2006 ൽ രണ്ടാമത്തെ മകളും പിറന്നു. ഹസിന്റെ മൂത്തമകൾക്ക് ഇപ്പോൾ പതിനഞ്ചു വയസാണ് ഇപ്പോൾ പ്രായം. 

ഷമിക്കെതിരെ ഗാർഹിക പീഡനവും അവിഹിത ബന്ധവും ആരോപിച്ച് ടെലിവിഷൻ ചാനലിന് അഭിമുഖം നൽകിയതിന് തൊട്ടുപിന്നാലെ ഫെയ്സ്ബുക്കിൽ അക്കൗണ്ടിൽ ഷമി നടത്തിയ രഹസ്യചാറ്റിന്റെ സ്ക്രീൻഷോട്ടും ഫോട്ടോകളും പുറത്തുവിട്ടിരുന്നു. ഹസിൻ ജഹാൻ തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ തെളിവുകൾ പുറത്തു വിട്ടത്. 

ഷമി ഫോണിൽ വിളിച്ച് തന്നെ ഭീഷണിപ്പെടുത്തുന്നതായും ഹസിൻ ജഹാൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഭീഷണിയുടെ സ്വരമാണ് അയാൾക്ക്. ഒത്തുതീർപ്പിന് വഴങ്ങിയില്ലെങ്കിൽ ഞാൻ കുഴപ്പത്തിലാകുമെന്ന് അയാൾ ഭീഷണിപ്പെടുത്തുന്നത്. അയാളുടെ കരിയർ സംരക്ഷിക്കാൻ അയാൾ എന്തും ചെയ്യും. അയാളുടെ കുടുംബാംഗങ്ങളും എന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്. തനിക്ക് പൊലീസ് സുരക്ഷ ആവശ്യമാണെന്നും ഹസിൻ ജഹാൻ ആവശ്യപ്പെട്ടിരുന്നു. 

കേസും വിവാദവുമായി ഉലയുന്ന ദാമ്പത്യ ബന്ധം തകരാതിരിക്കാൻ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന മുഹമ്മദ് ഷമിയുടെ പ്രസ്താവനയെ ഹസിൻ ജഹാൻ തളളിക്കളഞ്ഞിരുന്നു. കൊൽക്കത്തയിലെത്തി ഹസിനുമായും കുടുംബാംഗങ്ങളുമായും ഒത്തുതീർപ്പ് ചർച്ച നടത്താനും താൻ ഒരുക്കമാണെന്ന് ഷമി പറഞ്ഞിരുന്നു. 

ഷമിയുമായി ഒരുതരത്തിലുമുള്ള അനുരഞ്ജനത്തിനും താൻ തയ്യാറല്ലെന്ന് ഹസിൻ ജഹാൻ കൊൽക്കത്തയിലെ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.ഷമി കുടുംബത്തിന്റെ എല്ലാ സീമകളും ലംഘിച്ചു. ഇനിയൊരു ഒത്തുതീർപ്പിന് തനിക്കാവില്ലന്നും ഹസിൻ ജഹാൻ കൂട്ടിച്ചേർത്തു. ഷമിയുടെ ഫോൺ താൻ കണ്ടെത്തിയില്ലായിരുന്നെങ്കിൽ തന്നെ തന്ത്രപൂർവ്വം ഷമി ഒഴിവാക്കുമായിരുന്നുവെന്നും ഹസിൻ ജഹാൻ പറഞ്ഞു. തനിക്ക് ആകാവുന്നത് പോലെ ഷമിയുടെ തെറ്റുകളെ മനസിലാക്കി കൊടുക്കാനും,സംസാരിക്കാനും ശ്രമിച്ചിരുന്നു. പക്ഷേ തന്റെ ശ്രമങ്ങളോട് ഷമി മുഖം തിരിക്കുകയാണ് ഉണ്ടായത്. എന്നാൽ ഷമി തന്റെ തെറ്റുകൾ മനസിലാക്കി കുടുംബത്തെ ഉൾക്കൊള്ളുന്ന നിമിഷത്തിൽ ഷമിയുമായി വിട്ടുവീഴ്ച്ചയ്ക്ക് തയാറാണന്നും ഹസിൻ പറ‍ഞ്ഞു.തനിക്കെതിരായ ഭാര്യയുടെ ആരോപണങ്ങളില്‍ ശക്തവും വ്യക്തവുമായ അന്വേഷണം വേണമെന്ന് ‌ മുഹമ്മദ് ഷമി ആവശ്യപ്പെട്ടിരുന്നു. ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്നതടക്കമുള്ള ഭാര്യ ഹസിന്‍ ജഹാന്‍റെ ആരോപണങ്ങളില്‍ വധശ്രമത്തിന് കേസെടുത്തതിന് പിന്നാലെയാണ് താരത്തിന്‍റെ ആവശ്യം.