ഇടിമിന്നലായി ധവാൻ, മഴ ചതിച്ചു

ജോഹാനസ്ബര്‍ഗ് ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക്  ജയം. നിര്‍ണായക മല്‍സരത്തില്‍ അഞ്ചുവിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക കീഴടക്കിയത്. ഡെക്ക്്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് നിര്‍ണായക ജയം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയില്‍ പരമ്പരജയമെന്ന സ്വപ്നത്തിന് ഇന്ത്യ ഇനിയും കാത്തിരിക്കണം

ജയത്തില്‍ കുറഞ്ഞതൊന്നും ദക്ഷിണാഫ്രിക്കയുടെ മുമ്പിലുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ രണ്ടും കല്‍പിച്ചാണ് ഇന്ത്യയ്ക്കെതിരെ ജോഹാനസ് ബര്‍ഗിന്റെ പുല്‍ മൈതാനത്ത് ഐദന്‍ മര്‍ക്രാമും സംഘവും ഇറങ്ങിയത്. മോശം കാലാവസ്ഥ കാരണം 202 റണ്‍സായി വെട്ടിക്കുറച്ച വിജയ ലക്ഷ്യം 25 ഓവറില്‍ മറികടന്നു. അഞ്ച് ബോളില്‍ 23 റണ്‍സെടുത്ത ആല്‍ഡിന്‍ ഫെഹുല്‍ക്വായോയുടേയും മില്ലറിന്റേയും ഹെല്‍റിച്ച് ക്ലാസന്റേയും വെടിക്കെട്ട് ഇന്നിങ്സാണ് നിര്‍ണായ മല്‍സരത്തില്‍ തുണയായത്. 

ആദ്യ രണ്ട് മല്‍സരങ്ങളില്‍ തിളങ്ങിയ ഇന്ത്യന്‍ സ്പിന്‍ നിര ജോഹാനസ്ബര്‍ഗില്‍ കണക്കിന് തല്ല് വാങ്ങി. കുല്‍ദീപ് 6 ഓവറില്‍ 51ഉം ചാഹല്‍ 5 ഓവറില്‍ 68ഉം റണ്‍സ് വിട്ട്കൊടുത്തു. നൂറാം ഏകദിനത്തിനിറങ്ങി സെ‍ഞ്ചുറി നേടിയ ശിഖര്‍ധവാന്റെ ഇന്നിങ് സ് പാഴായി. നൂറാം ഏകദിനത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ധവാന്‍ സ്വന്തമാക്കി