ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അന്തരിച്ചു

ഗാനരചയിതാവും സംഗീത സംവിധായകനുമായ  ആലപ്പി രംഗനാഥ് അന്തരിച്ചു. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി ആയിരത്തി അഞ്ഞൂറോളം ഗാനങ്ങള്‍  ചിട്ടപ്പെടുത്തിയിട്ടുണ്ട്. ‘സ്വാമി സംഗീതം ആലപിക്കും’ എന്ന ഗാനം അടക്കം ഒട്ടേറെ അയ്യപ്പഭക്തിഗാനങ്ങള്‍ ഒരുക്കി. ‘ജീസസ്’ എന്ന സിനിമയ്ക്കാണ് ആദ്യമായി  ഗാനമൊരുക്കിയത്.  ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്കാരം നേടിയ അദ്ദേഹം കഴിഞ്ഞ ദിവസം സന്നിധാനത്തെത്തി പുരസ്കാരം ഏറ്റുവാങ്ങിയിരുന്നു.