ഫുട്ബോള്‍ ആവേശത്തിൽ മലബാർ

സെവന്‍സ് ഫുട്ബോളിന്‍റെ ആവേശത്തിലാണ് മലബാറിലെ ഗ്രാമങ്ങള്‍. ഫ്ലഡ് ലൈറ്റില്‍ നടക്കുന്ന ഇത്തരം ഫുട്ബോള്‍ മേളകള്‍ ആസ്വദിക്കാന്‍ പ്രായ ഭേദമില്ലാതെ ആരാധകര്‍ ഒഴുകുകയാണ്. ഫുട്ബോളിന്‍റെ ആവേശത്തിലാണ് ഗ്രാമങ്ങളിലെ ചെറുമൈതാനങ്ങള്‍. ചടുലതയാണ് ഫുട്ബോളിന്‍റെ സൗന്ദര്യം. സെവന്‍സില്‍ അതിത്തിരി കൂടുതലാണ്. അതിനാല്‍ തന്നെ ഒരോ മല്‍സരങ്ങളും സമ്മാനിക്കുന്നത് ആഘോഷങ്ങളുടെ രാവുകള്‍. 

ചെറുവാടി പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ ദിവസങ്ങളായി ഇപ്പോള്‍ ഈ ആവേശമാണ്. നൈജിരിയ,സുഡാന്‍, മൊറോക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളും സെവന്‍സില്‍ പന്തു തട്ടാനെത്തുന്നു. സൗജന്യമായാണ് മില്ലത്ത് മഹല്‍ അക്കാദമി മേള സംഘടിപ്പിച്ചത്. 25000 രൂപയും ട്രോഫിയുമാണ് ജേതാക്കള്‍ക്ക് സമ്മാനം.