മാസങ്ങൾക്ക് മുമ്പ് പൈപ്പിടാൻ വെട്ടിപ്പൊളിച്ച റോഡ് തിരുവനന്തപുരം നെടുമങ്ങാടുകാർക്ക് നൽകുന്നത് ദുരിതയാത്ര. നടക്കാൻപോലും കഴിയാത്ത റോഡ് ഇനി ആര് നന്നാക്കുമെന്ന് ആർക്കുമറിയില്ല.പൊതുമരാമത്ത് വകുപ്പിന്റ അനാസ്ഥയ്ക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ.
മാസങ്ങളായി നെടുമങ്ങാട്-കരിപ്പൂർ റോഡിന്റെ അവസ്ഥ ഇതാണ്. പരാതിയുമായി നാട്ടുകാർ സമീപിക്കാത്ത അധികാരികളില്ല. റോഡ് വെട്ടിപ്പൊളിച്ചിട്ടതുകാരണം ഏറ്റവും ദുരിതം അനുഭവിക്കുന്നത് വിദ്യാർഥികളാണ്. പരാതിയുമായി സ്കൂൾ പി.ടി.എ തന്നെ അധികാരികളെ സമീപിച്ചു. എന്നിട്ടും ഫലമുണ്ടായില്ല.
റോഡിൽ നിന്നുള്ള പൊടി പലരേയും അസുഖ ബാധിതരാക്കി. അധികൃതർ അലംഭാവം തുടർന്നാൽ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ. വകുപ്പുതലത്തിലെ ഏകോപനമില്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പ്രധാനകാരണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.