പത്താം ക്ലാസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; പ്രതി പിടിയിൽ

കൊല്ലം കടയ്ക്കലിൽ പത്താം ക്ലാസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചയാൾ പിടിയിൽ. കിളിമാനൂർ ചെങ്കിക്കുന്ന് അനിഭവനിൽ പത്തൊമ്പത് വയസ്സുളള സുജിത്താണ് അറസ്റ്റിലായത്. കടയ്ക്കൽ സ്വദേശിനിയായ പതിനാലുകാരിയെ ബന്ധു വീട്ടിൽവെച്ചാണ് പ്രതിയായ സുജിത് ആദ്യം പരിചയപ്പെടുന്നത്. തുടർന്ന് ഫോൺ നമ്പര്‍‌ കൈക്കലാക്കി ബന്ധം തുടര്‍ന്നു. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീ‍‍ഡിപ്പിച്ചെന്നാണ് കേസ്. കിളിമാനൂർ, കടയ്ക്കൽ , ചണ്ണപേട്ട തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചു. 

ആളൊഴിഞ്ഞ പറമ്പുകളിലും പാറഇടുക്കുകളിലും എത്തിച്ച് പീഡിപ്പിച്ചതായി പ്രതി പൊലീസിനോട് പറഞ്ഞു. വിവിധയിടങ്ങളിലെത്തിച്ച് പൊലീസ് തെളിവെടുത്തു. പെണ്‍കുട്ടിയുമായി കറങ്ങിനടക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ കുട്ടിയുടെ ബന്ധുകളെ വിവരം അറിയിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസിനെ വിവരം അറിയിച്ചാണ് അറസ്റ്റ് നടപടികളിലേക്ക് എത്തിയത്. പോക്സോ വകുപ്പ് ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.