പ്രണയിച്ച് വിവാഹം; 2 കുട്ടികൾ; പിന്നാലെ പ്രവാസിയുടെ ഭാര്യയുമായി ഒളിച്ചോടി; അറസ്റ്റ്

അരുവിക്കര വടക്കേമല സ്വദേശിനിയായ യുവതിയെ പ്രണയിച്ച് ഏഴു വർഷം മുൻപ് വിവാഹം കഴിച്ചു. രണ്ട് കുട്ടികൾ ആയതോടെ നിരന്തരം പീഡനം. ഒടുവിൽ ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് വെമ്പായം മുക്കംപാലമൂട്ടിലുള്ള പ്രവാസിയുടെ ഭാര്യയുമായി ഒളിച്ചോടി. പൊലീസ് കേസെടുത്തതോടെ യുവാവ് അറസ്റ്റിലായി. കരകുളം നിലമി രാജേഷ് ഭവനിൽ രാജേഷ് (30)നെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

സ്ത്രീ പീഡനത്തിനും ബാലാവകാശ നിയമപ്രകാരവുമാണ് ഇയാളുടെ പേരിൽ കേസ്സെടുത്തിട്ടുള്ളത് . വെമ്പായം സ്വദേശിനിയായ കാമുകിയും കേസിൽ പ്രതിയാണ് എന്ന് പൊലീസ് പറഞ്ഞു . രാജേഷ് നാല് ദിവസം മുമ്പാണ് ഭാര്യയേയും കുട്ടികളെയും ഉപേക്ഷിച്ച് മുക്കംപാലമൂട്ടിലെ പ്രവാസിയുടെ ഭാര്യയുമായി ഒളിച്ചോടി വട്ടപ്പാറ കണക്കോട്ട് വീട് വാടകയ്ക്ക് എടുത്ത് ഒളിവിൽ താമസമായതെന്ന് അരുവിക്കര പൊലീസ് അറിയിച്ചു.