പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ വ്യാജ കർഷകർ; തട്ടിയത് കോടികൾ

വ്യാജ കർഷകരെ ചേർത്ത് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ തമിഴ്നാട്ടിൽ കോടികളുടെ തട്ടിപ്പ് . പുറത്തു വന്ന മൂന്ന് ജില്ലകളിൽ മാത്രം എട്ടു കോടിയിലധികം രൂപ സർക്കാർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ  അനർഹർ കൈക്കലാക്കി. 16 പേരെ ക്രൈം ബ്രാഞ്ച് കുറ്റന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു.

രണ്ടു  ഏക്കറിൽ  താഴെ  ഭൂമിയുള്ള  കർഷകർക്ക്  വർഷത്തിൽ  6000 രൂപ  ബാങ്ക്  അക്കൌണ്ട്  വഴി  നൽകുന്ന  കേന്ദ്ര  സർക്കാർ പദ്ധതിയാണ്  പ്രദാന  മന്ത്രി  കിസാൻ   സമ്മാൻ  നിധി. കർഷകരല്ലാത്തവരെ  ചേർത്ത്  വൻതോതിൽ  പണം  തട്ടിയതിന്റെ  വിവരങ്ങളാണ്  തമിഴ് നാട്ടിലെ  ഓരോ  ജില്ലകളിൽ  നിന്നും  ഇപ്പോൾ  പുറത്തു  വരുന്നത്. കടലൂർ  ജില്ലയിൽ  ഗുണഭോക്താക്കളുടെ  പട്ടികയിൽ  കർഷകർ അല്ലാത്തവർ  ഉണ്ടെന്നു  പരാതി ഉയർന്നതിനെ  തുടർന്ന്  കലക്ടർ  അനേഷ്വണത്തിനു  ഉത്തരവിട്ടതോടെ  ആണ്  തട്ടിപ്പ്  പുറത്തായത്. 

കടലൂരിൽ  മാത്രം  നൂറു  വ്യാജ കർഷക  അകൗണ്ടുകൾ   ഉണ്ടാക്കിയതായി  കണ്ടെത്തി. കടലൂർ  വില്ലുപുരം  ജില്ലകളിൽ  മാത്രം  4.2 കോടി  രൂപ  ഇങ്ങിനെ  കൊള്ളയടിച്ചു.തുടർന്ന്  സർക്കാർ  അന്വേഷണം  ക്രൈം  ബ്രാഞ്ചിനെ  ഏൽപ്പിച്ചു. മുഖ്യമന്ത്രിയുടെ  നാടായ  സേലത്തു  10700 വ്യാജ  അകൗണ്ടുകൾ  കണ്ടെത്തി. സർക്കാർ  ഉദ്യോഗസ്ഥരായി  വീടുകയിൽ  കയറി  ഇറങ്ങി തിരിച്ചറിയൽ  രേഖകൾ  സംഘടിപ്പിച്ചാണ്  പലയിടങ്ങളിലും  തട്ടിപ്പ്  നടന്നത്. ഈ വിവരങ്ങൾ  കൃഷി  വകുപ്പിന്റെ  വെബ്‌സൈറ്റിൽ  അപ്‌ലോഡ്‌  ചെയ്യുകയും ചെയ്യും. ഇതിനു  ഉദ്യോഗസ്ഥരുടെ  സഹായം  കിട്ടിയതായി  cbcid  കണ്ടെത്തി. തുടർന്നാണ് കൃഷി  വാകുപ്പു  ഉദ്യോഗസ്ഥർ  അടക്കം  16 അറസ്റ്റിലായത്. തട്ടിപ്പു  മനസിലായതിനെ  തുടർന്ന്  നടത്തിയ  പരിശോധനയിൽ  ഇതിനകം  32 കോടി  രൂപ  തിരികെ  പിടിച്ചതായി തമിഴ് നാട്  കൃഷി  വകുപ്പ്  സെക്രട്ടറി  പറഞ്ഞു 

അതെ സമയം  പദ്ധതിയിൽ  സംസ്ഥാന  സർക്കാരിന്  കാര്യമായ  പങ്കില്ലെന്നും  കേന്ദ്ര  സർക്കാർ  നേരിട്ട്  പദ്ധതി  നടപ്പിലാക്കിയതാണ്  തട്ടിപ്പിന്  ഇടയാക്കിയതെന്നും   മുഖ്യമന്ത്രി  എടപാടി  പളനി സാമി  ആരോപിച്ചു. കൂടുതൽ  ജില്ലകളിൽ  തട്ടിപ്പ്  നടന്നുവെന്ന സൂചനയുടെ  അടിസ്ഥാനത്തിൽ  വ്യാപക പരിശോധന  തുടരുകയാണ്.