സ്വന്തം ഓട്ടോ അടിച്ചുതകർത്ത് ഡ്രൈവർ; പൊലീസിനോട് രോഷാകുലയായി യുവതി: വിഡിയോ

ലോക്ഡൗണ്‍ കാലത്തെ കര്‍ശന നിയന്ത്രണങ്ങളോടുള്ള പ്രതികരണം പലവിധത്തില്‍. ഭൂരിഭാഗവും പൊലീസിനോട് സഹകരിക്കുമ്പോഴും ചിലര്‍ പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഹൈദരാബാദിലെ ഓട്ടോഡ്രൈവറുടെയും ലക്നൗവിലെ പെണ്‍കുട്ടികളുടെയും ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. 

തടഞ്ഞുവച്ച് മര്‍ദിച്ച പൊലീസുകാരോട് കയര്‍ത്തും സ്വന്തം ഓട്ടോറിക്ഷ തകര്‍ത്തുമായിരുന്നു ഹൈദരാബാദിലെ ഓട്ടോ ഡ്രൈവറുടെ പ്രതികരണം. ബിഹാറുകാരനായ ഓട്ടോ ഡ്രൈവര്‍ പാചകവാതകവും പാലും വാങ്ങാനാണ് പുറത്തിറങ്ങിയത്.  

രണ്ട് സഹയാത്രികരുമായി ലക്നൗവിലെ പൊലീസ് ബാരിക്കേഡിലെത്തിയ യുവതിയാണ് ആദ്യം രോഷാകുലയായതും ഒടുവില്‍ പൊട്ടിക്കരഞ്ഞതും. പൊലീസ് യാത്രാരേഖകള്‍ ചോദിച്ചതാണ് കാരണം. പെണ്‍കുട്ടി കാറില്‍ നിന്ന് സാധനങ്ങള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഒപ്പമുള്ള പെണ്‍കുട്ടി ഇവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. 

ചികില്‍സയ്ക്കായി ആശുപത്രിയില്‍ പോവുകയായിരുന്നുവെന്നാണ് അവര്‍ പറഞ്ഞത്. പ്രകോപനപരമായി പെരുമാറിയതിനും സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നതിനും ഉള്‍പ്പെടെ കേസെടുത്ത പൊലീസ് 3000 രൂപ പിഴ ഈടാക്കി.