ലോക്ഡൗണിന്റെ മറവില്‍ ‍ചീഞ്ഞ മൽസ്യം; മൂവായിരം കിലോ മല്‍സ്യം നശിപ്പിച്ചു

ലോക്ഡൗണിന്റെ മറവില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു പഴകിയ മല്‍സ്യം കേരളത്തിലേക്ക് കയറ്റി അയക്കുന്നു. ചീഞ്ഞ മീനുമായി എത്തിയ രണ്ടു വാഹനങ്ങള്‍ കൊല്ലത്ത് പൊലീസ് പിടികൂടി. മൂവായിരം കിലോയിലധികം മല്‍സ്യം നശിപ്പിച്ചു.

പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് പഴകിയ മീനുമായി വന്ന ലോറികള്‍ പിടികൂടിയത്. കല്ലുന്താഴം,ശക്തികുളങ്ങര എന്നിവിടങ്ങളിൽ നിന്നായി രണ്ടു വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു.

മൂവായിരം കിലോയോളമുണ്ടായിരുന്ന കേരചൂര മല്‍സ്യം കുഴിച്ചു മൂടി. കഴിഞ്ഞ ദിവസം നീണ്ടകരയിൽ നിന്നും 2500 കിലോ പഴകിയ മൽസ്യം പിടികൂടിയിരുന്നു.അവശ്യ സാധന ചരക്ക് നീക്കത്തിന്‍റെ മറവിലാണ് പഴകിയ മൽസ്യങ്ങൾ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നെന്നാണ് സൂചന.