ലോക്ഡൗൺ ലംഘിച്ച് നിർമാണം: നെടുങ്കണ്ടത്ത് മണ്ണുമാന്തിയും ലോറിയും പിടികൂടി

നെടുങ്കണ്ടത്ത് ലോക ഡൗൺ നിയന്ത്രണം മറികടന്ന് സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ പണി നടത്തിയ മണ്ണുമാന്തിയും, ലോറിയും  നെടുങ്കണ്ടം പൊലീസും റവന്യുവകുപ്പ് അധികൃതരും ചേർന്ന് പിടികൂടി. ജില്ലാ കലക്ടറുടെ നിർദ്ധേശ പ്രകാരമാണ് നടപടി.

എഴുകുംവയല്‍ കാരിവേലില്‍ ബെന്നി ജോണിന്റെ പുരയിടത്തില്‍ മണ്ണുപണി നടക്കുന്നതിനിടയിലാണ് പൊലീസ് നടപടി. വില്ലേജിന്റെയും പഞ്ചായത്തിന്റെയും അനുമതി വാങ്ങാതെയാണ്  മണ്ണെടുത്തത്. ഇതിനെ തുടര്‍ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍  ജില്ലാ കലക്ടര്‍  റവന്യു അധികൃതർക്കും നെടുങ്കണ്ടം പൊലീസിനും നല്‍കിയ നിർദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വാഹനങ്ങള്‍ പിടികൂടിയത്.

നിർമ്മാണം നിർത്തി വെയ്ക്കുവാൻ റവന്യൂ അധികൃതർ സ്ഥലം ഉടമയോട് നിർദ്ധേശിച്ചു.നെടുങ്കണ്ടം എസ്‌ഐ ദിലീപ്കുമാര്‍ ., ഇരട്ടയാര്‍ വില്ലേജ് ഓഫീസര്‍ അമ്പിളി എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് വാഹനം കസറ്റഡില്‍ എടുത്തത്. റിപ്പോര്‍ട്ട് ആര്‍ഡിഓയ്ക്ക് സമര്‍പ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.