അന്തര്‍ സംസ്ഥാന ബസുകളില്‍ അമിത നിരക്കെന്ന് പരാതി; പരിശോധന നടത്തി

അമിത നിരക്ക് ഈടാക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് കോഴിക്കോടു നിന്നുള്ള അന്തര്‍ സംസ്ഥാന ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു. ഗതാഗത മന്ത്രിയുടേയും കമ്മിഷണറുടേയും നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന. കല്ലട ഉള്‍പ്പടെ 10 ഒാളം ബസുകള്‍ നിയമലംഘനം നടത്തിയതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു