അമിതവേഗത്തിലെന്ന് 19 തവണ അറിയിച്ചിട്ടും ഇടപെട്ടില്ല; ബസ് ഉടമയും അറസ്റ്റിൽ

വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഉടമ അറസ്റ്റിൽ. കോട്ടയം പാമ്പാടി പങ്ങട സ്വദേശി അരുൺ ആണ് പാലക്കാട്ട് പിടിയിലായത്. ബസ് അമിതവേഗത്തിലെന്ന മുന്നറിയിപ്പ് വന്നിട്ടും അവഗണിച്ചതിനാണ് അറസ്റ്റ്. അമിത വേഗതയെക്കുറിച്ച് 19 തവണയാണ് അരുണിന് അലർട്ട് ലഭിച്ചത്. ഡ്രൈവർ ജോമോനെ രക്ഷപ്പെടാനും അരുൺ സഹായിച്ച‌ു.

Wadakkanchery accident: Bus Driver Arrested