വിനോദയാത്രക്കിടെ നിയമലംഘനങ്ങള്‍ കണ്ടെത്തി; ബസ് കസ്റ്റഡിയില്‍; യാത്ര മുടങ്ങി

എടത്തല എം.ഇ.എസ് കോളജില്‍ നിന്ന് യാത്ര പുറപ്പെട്ട എക്‌സ്‌പോഡ് എന്ന ബസാണ് ആലുവ ജോയിന്റ് ആര്‍.ടി.ഒ പിടികൂടിയത്. ബസില്‍ ഒട്ടേറെ നിയമലംഘനങ്ങള്‍ കണ്ടെത്തി.  ബോഡിയുടെ നിറം മാറ്റി, അനധികൃത കൂട്ടിചേര്‍ക്കലുകള്‍ എന്നിവയ്‌ക്കൊപ്പം നിയമവിധേയമല്ലാത്ത ലൈറ്റുകള്‍, ഉയര്‍ന്ന ശബ്ദസംവിധാനം എന്നിവയും കണ്ടെത്തിയതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ബസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ വിദ്യാര്‍ഥികളുടെ യാത്ര മുടങ്ങി. ആർ.ടി ഓഫീസിൽ കോളജധികൃതർ മുൻകൂട്ടി രേഖാമൂലം വിവരം നൽകി വാഹനം പരിശോധനക്ക് എത്തിക്കണമെന്ന വ്യവസ്ഥ പാലിച്ചിരുന്നില്ല. ബി.എഡ് സെന്ററിലെ 45 വിദ്യാർഥികൾ രണ്ട് ദിവസത്തെ കൊടൈക്കനാൽ യാത്രയാണ് നടത്താനിരുന്നത്.

Violations were discovered during the excursion; Bus in custody; The journey was interrupted