വാരാണസിയില്‍ 30 മലയാളികള്‍ കുടുങ്ങി; വിമാനം മറ്റന്നാള്‍ മാത്രമെന്ന് എയര്‍ ഇന്ത്യ എക്സ്​പ്രസ്

varanasi-malayali-08
SHARE

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയതോടെ വാരാണസി വിമാനത്താവളത്തിൽ കുടുങ്ങിയത് മുപ്പതിലേറെ മലയാളികൾ. വിശ്രമിക്കാൻ സൗകര്യമോ ഭക്ഷണമോ വെള്ളമോ പോലും വിമാന കമ്പനി ഒരുക്കിയില്ലെന്ന് യാത്രക്കാർ മനോരമ ന്യൂസിനോട് പറഞ്ഞു. 

രാവിലെ എട്ടുമണിക്ക് വാരാണസിയിൽനിന്ന് ബെംഗളൂരുവിലേക്ക്‌ പുറപ്പെടേണ്ട വിമാനം റദ്ദാക്കിയ വിവരം യാത്രക്കാർ അറിഞ്ഞത് വിമാനത്താവളത്തിൽ എത്തിയപ്പോൾ മാത്രം. പുലർച്ചെ അഞ്ചരയോടെ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർ വിമാന കമ്പനിയുടെ അനാസ്ഥയിൽ നട്ടംതിരിഞ്ഞു. പേപ്പറും തുണിയും വിരിച്ചിട്ട് ടെർമിനലിന് പുറത്ത് ഇരിക്കുകയല്ലാതെ യാത്രക്കാർക്ക് മറ്റു മാർഗങ്ങൾ ഒന്നുമില്ല. അയോധ്യ, കാശി, വിശ്വനാഥ് ക്ഷേത്ര ദർശനത്തിന് എത്തിയവരാണ് ഇവരെല്ലാം. സംഘത്തിലെ പ്രായമായവരാണ് വിമാന താവളത്തിൽ ഏറെ വലയുന്നത്. ബെംഗളൂരുവിലിറങ്ങി അടുത്ത വിമാനത്തിൽ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പോകേണ്ടതാണ്.

30  Malayalis stranded at Varanasi airport after Air India Express cancelled flights

MORE IN BREAKING NEWS
SHOW MORE