ചിന്നക്കനാലിലെ ഭൂമി ഇടപാട്; മാത്യു കുഴല്‍നാടനെതിരെ എഫ്.ഐ.ആര്‍

HIGHLIGHTS
  • 'ക്രമക്കേട് ഉണ്ടെന്നറിഞ്ഞിട്ടും ഭൂമി വാങ്ങി'
  • കേസ് റജിസ്റ്റര്‍ ചെയ്തത് ഇടുക്കി വിജിലന്‍സ് യൂണിറ്റ്
  • കുഴല്‍നാടന്‍ 16–ാം പ്രതി
Mathew-Kuzhalnadan
SHARE

ചിന്നക്കനാൽ ഭൂമി ഇടപാടിൽ മാത്യു കുഴൽനാടന്‍ എംഎൽഎയ്ക്കെതിരെ വിജിലൻസ് എഫ്ഐആര്‍ റജിസ്റ്റർ ചെയ്തു. 21 പ്രതികളുള്ള കേസിൽ പതിനാറാം പ്രതിയാണ് മാത്യു. 2012 ലെ ഉടുമ്പന്‍ചോല തഹസിൽദാർ ഷാജിയാണ് കേസിൽ ഒന്നാം പ്രതി. മുഖ്യമന്ത്രി വേട്ടയാടാൻ ശ്രമിക്കുകയാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ചിന്നക്കനാലിലെ ഭൂമി ഇടപാടിൽ വിജിലൻസ് ഇടുക്കി യൂണിറ്റ് റജിസ്റ്റർ ചെയ്ത എഫ്ഐഅറിൽ മാത്യു കുഴൽനാടനെതിരെയുള്ളത് ഗുരുതര പരാമർശങ്ങൾ. ക്രമക്കേട് ഉണ്ടെന്ന് അറിഞ്ഞിട്ടും മാത്യു ഭൂമി വാങ്ങി. നിയമോപദേശം തേടി ഭൂമിയുടെ മുൻ ഉടമസ്ഥർ മാത്യുവിനെ സമീപിച്ചപ്പോഴാണ് വില്പന നടന്നതെന്നുമാണ് എഫ്ഐആർ. സർക്കാർ ഉദ്യോഗസ്ഥരടക്കം 2012 മുതൽ ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തിയ 21 പേരാണ് പ്രതികൾ. എന്നാൽ കേസുകൊണ്ട് തന്നെ തളർത്താൻ ആവില്ലെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. 

സിപിഎം എറണാകുളം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ നൽകിയ പരാതിയിലാണ് മാത്യുവിനെതിരെ വിജിലൻസ് അന്വേഷണം നടത്തിയത്. മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ റിസോർട്ട് ഭൂമിയിൽ ആധാരത്തിലുള്ളതിനേക്കാൾ 50 സെന്റ് അധികഭൂമിയുണ്ടെന്നായിരുന്നു കണ്ടെത്തൽ. മിച്ച ഭൂമി കേസിൽ ഉൾപ്പെട്ട സ്ഥലം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്. പോക്ക് വരവ് സമയത്ത് വില്ലേജ് ഓഫീസർ ഇത് അടയാളപ്പെടുത്തിയിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട് .  

 Vigilance to submit FIR against Mathew Kuzhalnadan in Chinnakanal land case

MORE IN BREAKING NEWS
SHOW MORE