എസ്എഫ്ഐ പ്രവർത്തകനെ മർദിച്ചു; എബിവിപി പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം എംജി കോളേജിൽ എസ്.എഫ്.ഐ പ്രവര്‍ത്തകനെ മര്‍ദിച്ച കേസില്‍ രണ്ടു എബിവിപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍ . ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി കൗശിക്കിനെ ആക്രമിച്ച കേസില്‍ ബിരുദ വിദ്യാര്‍ഥികളായ ആരോമല്‍  ആകാശ് എന്നിവരാണ് അറസ്റ്റിലായത്.

എസ് എഫ്. ഐയുടെ യൂണിറ്റ് സമ്മേളനത്തിന്റെ തോരണം കെട്ടുകയായിരുന്ന കൗശിക്കിനെ കഴിഞ്ഞ ഞായാറാഴ്ച രാത്രിയാണ് എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചത്. കൗശക്കിനെ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. രാത്രി പതിനൊന്നുമണിയോടെയായിരുന്നു സംഭവം. അവശനായ കൗശിക്കിനെ റോഡില്‍ ഉപേക്ഷിച്ച് അക്രമികള്‍ ഓടിപ്പോയി.   എസ് എഫ് ഐ പ്രവര്‍ത്തകര്‍ തന്നെ പുറത്തുവിട്ട സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതികളെ കണ്ടെത്താന്‍ സഹായകരമായത്. ബിരുധ വിദ്യാര്‍ഥികളായ ആരോമലിനെയും ആകാസിനെയും മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റു ചെയ്തു.  

ആരോമലിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ആക്രമണത്തില്‍ പങ്കാളായല്ലെന്ന് ആകാശ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ പൊലീസ് ആകാശിന്റെ അവകാശ വാദം തള്ളികളഞ്ഞു. കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാവാണുണ്ടെന്നാണ് എസ് എഫ് ഐ നിലപാട്. പരിക്കേറ്റ് മെഡിക്കല്‍ കോളജില് കഴിഞ്ഞ കൗശിക്ക് ആശുപത്രി വിട്ടു.