മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തീവെച്ച് നശിപ്പിച്ചു; കാരണം അറിയാതെ വീട്ടുകാർ

ഇടുക്കി മുരിക്കാശ്ശേരിക്ക് സമീപം വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ സാമൂഹ്യ വിരുദ്ധർ തീവെച്ച് നശിപ്പിച്ചു. ഒരു  കാറും ഓട്ടോറിക്ഷയുമാണ് കത്തി നശിച്ചത്.  സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

മുരിക്കാശ്ശേരി താഴെപതിനാറിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങളാണ് സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചത്. പതിനാറാംകണ്ടം ആലപ്പുറത്ത് ബാബക്കുഞ്ഞിന്റെ  ഉടമസ്ഥതയിലുള്ളതാണ് രണ്ട് വാഹനങ്ങളും. വീട്ട് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഒട്ടോറിക്ഷയും, സമീപത്തെ  വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന  കാറുമാണ് അഗ്നിക്കിരയാക്കിയത്. 

ഇരു ചക്രവാഹനത്തിലെത്തിയവരാണ് അക്രമത്തിന് പിന്നിലെന്ന് സൂചനയുണ്ട്. മുരിക്കാശ്ശേരി ടൗണില്‍ കട നടത്തുന്നവരാണ് ആലപ്പുറത്ത് ബാബക്കുഞ്ഞും കുടുബവും. ആരുമായും  ശത്രുത ഇല്ലെന്നാണ് കുടുംബം പറയുന്നത്.  ഫോറസിക് സംഘവും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.