അവിഹിത ബന്ധം ചോദ്യം ചെയ്തു; വധശ്രമക്കേസിൽ കാമുകൻ അറസ്റ്റിൽ

കല്ലമ്പലത്ത് ഭാര്യയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്ത ഭർത്താവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാമുകൻ അറസ്റ്റിൽ.മണമ്പൂർ ആദിയൂർ ശിവക്ഷേത്രത്തിനു സമീപം സിമിഭവനിൽ സിജു(35)ആണ് കല്ലമ്പലം പൊലീസ് പിടിയിലായത്.

ഭർത്താവറിയാതെ ഭാര്യയുമായി ചങ്ങാത്തം സ്ഥാപിക്കുകയും തുടർന്ന് അവിഹിത ബന്ധത്തിലേർപ്പെടുകയും ചെയ്തത് ചോദ്യം ചെയ്തപ്പോൾ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് കേസ്. പരുക്കേറ്റ ഭർത്താവ് ചികിത്സയിലാണ്.ഓട്ടോ ഡ്രൈവറായ സിജു നേരത്തെ പിടിച്ചുപറിക്കേസിലും പ്രതിയാണ്.