ആനക്കൊമ്പും ആനക്കൊമ്പിൽ തീർത്ത ശിൽപങ്ങളുമായി 5 പേർ പിടിയിൽ

കൊച്ചിയിൽ ആനക്കൊമ്പും ആനക്കൊമ്പിൽ നിർമിച്ച ശിൽപവുമായി അഞ്ചുപേർ പിടിയിൽ. തൃപ്പൂണിത്തുറയിലെ അപ്പാർട്ട്മെന്റിൽ നിന്നാണ് വനംവകുപ്പ് കോടനാട് റേഞ്ചിലെ ഉദ്യോഗസ്ഥരും, എറണാകുളം ഫ്ലയിങ് സ്ക്വാഡും ചേർന്ന് പ്രതികളെ പിടികൂടിയത്.  തൃപ്പൂണിത്തുറ സ്വദേശി റോഷൻ, ഏരൂർ സ്വദേശി ഷെബിൻ ശശി, ഇരിങ്ങാലക്കുട സ്വദേശി ടി.എം.മിഥുൻ, പറവൂർ സ്വദേശികളായ ടി.എ.സനോജ്, കെ.ആർ.ഷെമീർ എന്നിവരാണ് പിടിയിലായത്. വിൽപനയ്ക്കുള്ള നീക്കം നടക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് പരിശോധന ന നടത്തിയത്. സംഘത്തിൽനിന്ന് നോട്ടെണ്ണുന്ന യന്ത്രവും കത്തികളും പിടിച്ചെടുത്തിട്ടുണ്ട്