വയനാട് ആനക്കൊമ്പുമായി നാലു പേർ പിടിയിൽ

വയനാട് പേര്യയിൽ ആനക്കൊമ്പുമായി നാലു പേർ പിടിയിൽ  വനത്തിനുള്ളിൽ സ്വഭാവികമായി ചെരിഞ്ഞ ആനയുടെ കൊമ്പുകൾ ഇവർ മോഷ്ടിക്കുകയായിരുന്നു. ആദിവാസി യുവാക്കളാണ് പിടിയിലായത്. ഇക്കഴിഞ്ഞ മാർച്ച്‌ രണ്ടിനാണ് കൊളമതറ വനത്തിൽ അഴുകിയ നിലയിൽ ആനയുടെ ജഡം കണ്ടെത്തിയത്. രണ്ടു കൊമ്പുകളും ഇല്ലായിരുന്നു. കാട്ടിയേരി കോളനിയിലെ രാഘവൻ, രാജു, ഗോപി, വിനോദ് എന്നിവരാണ് പിടിയിലായത്. 

കാട്ടിൽ തേൻ ശേഖരിക്കാൻ പോകാറുള്ള ഇവർ കൊമ്പുകൾ ഊരി എടുക്കുകയായിരുന്നു.പിന്നീട് തൊട്ടടുത്തുള്ള മരത്തിന്റെ പൊത്തിൽ ഒളിപ്പിച്ചു. ഇരുപത് കിലോയോളം ഭാരമുള്ള കൊമ്പ് വനം വകുപ്പ് കണ്ടെത്തി 

രഹസ്യ വിവരത്തിന്റെ അടിസ്ഥാത്തിലായിരുന്നു വനം വകുപ്പ് പരിശോധന. കൊമ്പ് വിൽക്കാൻ മോഷ്ടിച്ചവർ  പദ്ധതിയിട്ടിരുന്നെന്ന് വനം വകുപ്പ് പറയുന്നു.