തിരയിൽ ഒഴുകിവന്ന് പെട്ടി; തുറന്നപ്പോൾ പുരുഷന്റെ ശരീരഭാഗങ്ങൾ; നടുക്കം

കടൽ തീരത്ത് ഉപേക്ഷിച്ച സ്യൂട്ട്കേയ്സിൽ നിന്നും ശരീരഭാഗങ്ങൾ കണ്ടെത്തി.മുബൈയിലെ മഹിം ബീച്ചിലാണ് കടലിൽ ഒഴുകി നടക്കുന്ന നിലയിൽ ബാഗ് കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതോടെ പൊലീസ് എത്തി പെട്ടി കരയ്ക്കെത്തിച്ച് പരിശോധിച്ചപ്പോഴാണ് വെട്ടി നുറുക്കിയ നിലയിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്.

തോളില്‍ നിന്ന് വെട്ടിമാറ്റിയ നിലയില്‍ കയ്യും പുരുഷ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങള്‍ എന്നിവയാണ് സ്യൂട്ട്‌കെയ്‌സില്‍ ഉണ്ടായിരുന്നത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് ശരീരഭാഗങ്ങള്‍ സ്യൂട്ട്‌കെയ്‌സില്‍ കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനയ്ക്കായി ശരീരഭാഗങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പൊലീസും മൽസ്യത്തൊഴിലാളികളും പ്രദേശത്ത് വ്യാപകമായി തിരച്ചിൽ നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.