മോഡലിങ്ങിൽ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പീഡനം; രണ്ടു പേര്‍ കൂടി അറസ്റ്റില്‍

മോഡലിങ് രംഗത്ത് അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. നേരത്തെ ഏഴു പേരെ ഈ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. പത്തൊന്‍പതുകാരിയെ മോഡലിങ് രംഗത്തു വാഗ്ദാനങ്ങള്‍ നല്‍കിയായിരുന്നു പീഡിപ്പിച്ചത്. പെരിന്തല്‍മണ്ണ സ്വദേശികളായ ഷാഫിയും ഷംസീറുമാണ് ഇന്നു പിടിയിലായ പ്രതികള്‍. ഇതോടെ ഈ കേസില്‍ പിടിക്കപ്പെട്ടവരുടെ എണ്ണം ഒന്‍പതായി. 

മൂന്നു പ്രതികളെക്കൂടി പൊലീസ് തിരയുന്നു. ഇവരാകട്ടെ, ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാേപക്ഷ നല്‍കിയിട്ടുണ്ട്. പെരിന്തല്‍മണ്ണയിലെ ലോഡ്ജിലായിരുന്നു പീഡനത്തിനിരയായത്. പിടിയിലായ ഷംസീര്‍ മഞ്ചേരിയിലെ പണമിടപാടു സ്ഥാപനത്തിലെ ജീവനക്കാരനാണ്. മരടിലെ ഒരു ഫ്ളാറ്റിലെ ഡ്രൈവറായിരുന്നു ഷാഫി. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഇനിയും ഈ കേസില്‍ പ്രതികളെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു