15കാരിയെ പീഡിപ്പിച്ചു; പ്രതിയെ നാട്ടുകാർ പിടികൂടി തല മൊട്ടയടിച്ച് പൊലീസിനെ ഏൽപ്പിച്ചു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ നാട്ടുകാർ പിടികൂടി തല മൊട്ടയടിച്ചു പൊലീസിൽ ഏൽപ്പിച്ചു.പുതുപ്പാടി തയ്യിൽ മുഹമ്മദ് ഷാഫി(23)യാണു പിടിയിലായത്. പതിനഞ്ചുവയസുള്ള പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്.

ഇന്നലെ രാവിലെയാണു സംഭവം. പ്രതിയുടെ സഹായി പൊലീസ് വലയിലാണ്.  മറ്റു പല കേസിലും ഷാഫി ഉൾപ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.