യാത്രക്കാരനെ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വീട്ടിൽ കയറി തല്ലി

തിരുവനന്തപുരം അമരവിളയിൽ ബൈക്ക് യാത്രക്കാരനെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. വാഹന രേഖകൾ കാണിച്ചിട്ടും പിഴ അടക്കാൻ ആവശ്യപ്പെട്ടപ്പോൾ തയാറാകാത്തതാണ് മർദിക്കാൻ കാരണമെന്ന് അമരവിള സവദേശി സന്തോഷ് ആരോപിച്ചു. എന്നാൽ പരിശോധനക്കായി വാഹനം തടഞ്ഞപ്പോൾ തന്നെയാണ് മർദിച്ചതെന്ന് കാണിച്ച് ഇൻസ്പെക്ടർ പൊലീസിൽ പരാതി നൽകി.

അമരവിള ചെക്ക് പോസ്റ്റില്‍ വെഹിക്കിൾ ഇൻസ്പെക്ടർ സുധിൻ ഗോപിയുടെ നേത്യത്വത്തിൽ വാഹന പരിശോധന നടക്കുന്നതിനിടെ  തൊട്ടടുത്തുള്ള വീട്ടിലേക്ക് പോകാനായി ബൈക്കിലെത്തിയതായിരുന്നു സന്തോഷ്. വാഹനത്തിന്‍റെ രേഖകള്‍ ആവശ്യപ്പെട്ടപ്പോൾ , വാഹനം ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചശേഷം വീട്ടില്‍ നിന്നും എടുത്തു കൊണ്ടുവന്നു കാണിച്ചു. എന്നാൽ അത് അംഗീകരിക്കില്ലെന്നും  500 രൂപ പിഴയടക്കണമെന്നും ആവശ്യപ്പെട്ടു. സന്തൊഷ് അതിന് തയാറായില്ല.

 സന്തോഷിനോടെ മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ മറ്റ് വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെ ബൈക്കെടുത്ത് സന്തോഷ് വീട്ടിലേക്ക് പോയി. ഇത് കണ്ട ഉദ്യോഗസ്ഥന്‍ മറ്റൊരു യാത്രക്കാരന്റെ ബൈക്കില്‍ സന്തോഷിനെ പിന്‍തടർന്ന് വിടിലെത്തി. വീട്ടിൽ കയറിയതോടെ ഇരുവരും തമ്മിൽ തർക്കവും  കൈയ്യാക്കളിയുമായി. 

വീടിന്റെ ജന്നൽ ചില്ലുകൾ തകർന്നിട്ടുണ്ട്. സന്തോഷ് ആ ഗുപത്രിയിലാണ്.അതേ സമയം പരിശോധനക്കായി പിടിച്ച് വച്ച വാഹനം അനുവാധമില്ലാതെയാണ് സന്തോഷ് എടുത്ത് കൊണ്ട് പോയതെന്നും .വിവരം തിരക്കി സന്തോഷിന്‍റെ വീടിന് മുന്നിലെത്തിയ തന്നെ ചിലര്‍ തടഞ്ഞ് വച്ച് മര്‍ദിച്ചെന്ന് സുധിന്‍ ഗോപി പറഞ്ഞു . തന്‍റെ കാലിന് പരിക്കേറ്റെന്നും പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. തന്‍റെ ജോലീ തടസപ്പെടുത്തിയെന്ന് കാണിച്ച് സുധിന്‍ഗോപി പാറശാല പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.