സൗജന്യയാത്ര വാഗ്ദാനം ചെയ്തു; കത്തിയും കോടാലിയും കൊണ്ട് കൊലപാതകം; ഒടുവിൽ വധശിക്ഷ

8 വര്‍ഷത്തിനിടെ 78 സ്ത്രീകളെ കൊലപ്പെടുത്തിയ മുന്‍ റഷ്യന്‍ പൊലീസുകാരന് ജീവപര്യന്തം തടവുശിക്ഷ. റഷ്യ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സീരിയല്‍ കില്ലറായ മിഖായേല്‍ പോപ്കോവിന് സൈബീരിയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്.

അമേരിക്കയില്‍ 30 വര്‍ഷത്തിനിടെ 90 കൊലപാതകങ്ങള്‍ നടത്തിയ സാമുവേല്‍ ലിറ്റിലിന്റെ കഥ കേട്ട് ലോകം ‍ഞെട്ടിത്തരിച്ചിരിക്കുന്നതിനു പിന്നാലെയാണ് സമാന സ്വഭാവമുള്ള മറ്റൊരു വാര്‍ത്ത പുറത്തുവരുന്നത്. ഇത്തവണ സംഭവം റഷ്യയിലാണ്.1992 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ 78 പേരാണ് 56 കാരനായ മിഖായേല്‍ പോപ്കോവ് എന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ  ക്രൂരതയ്ക്ക് ഇരയായത്. കൊല്ലപ്പെട്ടവരെല്ലാം സ്ത്രീകളാണ്. ഇര്‍ക്കൂട്സിലെ പൊലീസുകാരനായ പോപ്കോവ് വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവുമാണ്. ഭാര്യയ്ക്ക് മറ്റൊരു പൊലീസുകാരനുമായി ബന്ധമുണ്ടെന്ന സംശയമാണമാണ് ഇത്തരത്തില്‍ സ്ത്രീകളെ കൊല്ലാന്‍ ഇയാളെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് ഭാഷ്യം. 

ഭൂരിഭാഗം സ്ത്രീകളെയും ക്രൂരമായി പീഡിപ്പിച്ചാണ് കൊലപ്പെടുത്തിയത്. രാത്രിയില്‍ പൊലീസ് വേഷത്തില്‍ കാറില്‍ സ്ത്രീകള്‍ക്കടുത്തെത്തുന്ന പോപ്കോവ് സൗജന്യ യാത്ര വാഗ്ദാനം ചെയ്യും. ഇങ്ങനെ കയറുന്ന സ്ത്രീകളെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയാണ് ഇയാളുടെ രീതി. കത്തിയും, കോടാലിയും പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് കൊലപാതകം. കൊലപാതകം നടത്തുന്ന രീതി പൊലീസിന് മിഖായേല്‍ ഡമ്മി ഉപയോഗിച്ച് കാണിച്ചുകൊടുക്കുകയുണ്ടായി. ഇരകളെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം വികൃതമാക്കുന്നതും ഇയാളുടെ രീതിയാണ്. റഷ്യന്‍ മാധ്യമങ്ങള്‍ വികൃതജന്തു എന്ന വിശേഷിപ്പിച്ച,  രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലറുടെ ഇനിയുള്ള ജീവിതം തടവറയിലാണ്.