എലിവിഷം കൊടുത്ത് 5 വയസുകാരനെ കൊന്നു; അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

5 വയസുകാരനായ മകന് എലിവിഷം കൊടുത്ത് അതേ വിഷ‌ം കഴിച്ച് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. മുംബൈയിലെ ശിവാജിനഗറിലാണ് സംഭവം. എലിവിഷം അകത്തുചെന്ന 5 വയസുകാരൻ ഹാര്‍ഷ് ആശുപത്രിയില്‍ വെച്ച് മരിക്കുകയും അമ്മ റിന അയാർ രക്ഷപെടുകയും ചെയ്തു.

കുടുംബവഴക്കിനെ തുടർന്ന് മൂത്ത മകൻ ഹാര്‍ഷിനെയുമെടുത്തു കൊണ്ട് റിന ജുബു ബീച്ചിലേക്ക് പൊവുകയായിരുന്നു. സമീപത്തുള്ള കടയില്‍ നിന്നാണ് വിഷം വാങ്ങിയത്. റിന ആദ്യം വിഷം കഴിച്ചതിനു ശേഷം മകന് നല്‍കുകയായിരുന്നു. മകൻ ഛർദ്ദിക്കാനാരംഭിച്ചതോടെ റിന പരിഭ്രാന്തിയിലാകുകയും സമീപത്തുള്ള ആശുപത്രിയിലേക്ക് ഓടുകയും ചെയ്തു. റിന മരുന്നിനോട് പ്രതികരിച്ചെങ്കിലും മകൻ ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു. 

സംഭവത്തിൽ റിനക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.