'ലോഹം' മോഡൽ കവർച്ച; രണ്ടു പേർ പിടിയിൽ

ചാലക്കുടി പോട്ട ദേശീയ പാതയിലെ സ്വർണ കവർച്ച കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. ചാവക്കാട് സ്വദേശികളായ ഫവാദും ഹബീലുമാണ് അറസ്റ്റിലായത്. 

നെടുമ്പാശേരി വഴി  കടത്തിയ അരക്കിലോ സ്വർണം കാർ ആക്രമിച്ച് കവർന്നത് ഒരാഴ്ച മുമ്പായിരുന്നു. സ്വർണവുമായി പോയ കാറിൽ കവർച്ചാ സംഘമെത്തിയ കാറിടിപ്പിച്ച് അപകടമുണ്ടാക്കി. തൊട്ടുപിന്നാലെ സ്വർണമുള്ള കാർ കവർച്ചാ സംഘം തട്ടിക്കൊണ്ടുപോയി.

പിന്നെ സ്വർണമെടുത്ത ശേഷം കാർ ഉപേക്ഷിച്ചു. കവർച്ചാ സംഘം സഞ്ചരിച്ച രണ്ടു കാറുകളിലൊന്ന് പൊലീസ് കണ്ടെത്തി. കൊടുവള്ളി സ്വദേശികയുടെ സ്വർണമാണ് കവർന്നത്. കൊടുവള്ളി സ്വദേശി തന്നെയാണ് സ്വർണം തട്ടിയെടുക്കാൻ ചാവക്കാട് സ്വദേശിക്ക് ക്വട്ടേഷൻ നൽകിയത്. അറസ്റ്റിലായ രണ്ടു പ്രതികളാണ് കാറിന്റെ ചില്ലുകൾ തകർത്തത്. ഒൻപത് പ്രതികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. നഷ്ടപ്പെട്ട സ്വർണം കണ്ടെടുക്കാനുണ്ട്.